മിശിഹാ പാച്ചിന്റെ പേരിലല്ല സൈനികനെ ശിക്ഷിച്ചത്, അച്ചടക്ക ലംഘനത്തിനെന്ന് ഐഡിഎഫ്

മിശിഹാ പാച്ചിന്റെ പേരിലല്ല സൈനികനെ ശിക്ഷിച്ചത്, അച്ചടക്ക ലംഘനത്തിനെന്ന് ഐഡിഎഫ്

Breaking News Middle East West Asia

മിശിഹാ പാച്ചിന്റെ പേരിലല്ല സൈനികനെ ശിക്ഷിച്ചത്, അച്ചടക്ക ലംഘനത്തിനെന്ന് ഐഡിഎഫ്

യെരുശലേം: സൈനികനെ ശിക്ഷിച്ചത് മിശിഹാ പാച്ച് ധരിച്ചതിനല്ല, മറിച്ച് അച്ചടക്ക ലംഘനത്തിനായിരുന്നെന്നാണ് യിസ്രായേല്‍ പ്രതിരോധ സേന ബുധനാഴ്ച വ്യക്തമാക്കിയത്.

തനിക്ക് ലഭിച്ച 3 മാസത്തെ ജയില്‍ശിക്ഷയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ സൈനികന്റെ നടപടിയിലാണ് ഐഡിഎഫ് വിശദീകരണം നടത്തിയത്.

സൈനികനെ വിചാരണ ചെയ്തത് അച്ചടക്ക ലംഘനം നടത്തിയ കുറ്റത്തിനാണ്. വസ്ത്രധാരണ രീതിയുമായി ബന്ധപ്പെട്ട കുറ്റത്തിനല്ല.

സൈനിക അച്ചടക്ക ചട്ടങ്ങള്‍ അനുസരിച്ച് കേണല്‍ പദവിയിലുള്ള ഒരു മുതിര്‍ന്ന ജുഡീഷ്യല്‍ ഉദ്യോഗസ്ഥന് അത്തരമൊരു കുറ്റത്തിന് 30 ദിവസം വരെ സൈനിക തടവ് ശിക്ഷ നല്‍കാന്‍ അധികാരമുണ്ട്.

സൈനികന്റെ നിയമ പ്രതിനിധി സമര്‍പ്പിച്ച അപ്പീലിനു ഐഡിഎഫ് നേരിട്ടു മറുപടി നല്‍കി.

ഐഡിഎഫ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞ മിശിഹ എന്ന അടയാളം പതിച്ച യൂണിഫോം ധരിച്ചതിന് ഒരു സൈനികന് 30 ദിവസത്തെ സൈനിക തടവിന് ശിക്ഷിച്ചത് വാര്‍ത്തയായതിനെത്തുടര്‍ന്നാണ് ഐഡിഎഫിന്റെ വിശദീകരണം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.