50,000 കിലോ ശേഖരം; ഇന്ത്യയുടെ സ്വര്‍ണ്ണ ഖനിയാകാന്‍ ആന്ധ്രായിലെ ജോനഗിരി ഗ്രാമം
അമരാവതി: വരും വര്‍ഷങ്ങളിലെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉല്‍പ്പാദക സംസ്ഥാനമായി മാറാന്‍ പോവുകയാണ് ആന്ധ്രാപ്രദേശ്.
കുര്‍ണൂല്‍ ജില്ലയിലെ ജോനഗിരി ഗ്രാമത്തില്‍ മാത്രം 50 ടണ്‍ ( 50,000) കിലോഗ്രാം സ്വര്‍ണ്ണശേഖരമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ഖനന മേഖലയില്‍ സ്വകാര്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനൊപ്പം പുതുതായി കണ്ടെത്തിയ ധാതു സമ്പത്തുമാണ് ഈ മാറ്റത്തിനു പിന്നില്‍.
ഷുമഗിരി, ജുവ്വകുല, ചിഗുരുകുണ്ട തുടങ്ങിയ മറ്റു പ്രധാന ഇടങ്ങളില്‍ക്കൂടി സ്വര്‍ണ്ണ ഖനനത്തിനുള്ള സാദ്ധ്യതകള്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയുടെ ആഭ്യന്ത ആവശ്യങ്ങളെ നേരിടാന്‍ 800 ടണ്‍ സ്വര്‍ണ്ണമാണ് ആവശ്യമായിട്ടുള്ളത്.

