ഉറക്കക്കുറവോ? നിങ്ങള്‍ ഇതൊന്നു പരീക്ഷിച്ചു നോക്കു!
രാത്രിയില്‍ സമാധാനത്തോടെ ഒന്നു ഉറങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ പലപ്പോഴും അതിനു കഴിയാതെ സമയം തള്ളി നീക്കി വിഷമിക്കുന്നവര്‍ ധാരാളമുണ്ട്. അവര്‍ക്ക് ഈ നുറുങ്ങു വിദ്യകള്‍ പരീക്ഷിക്കാവുന്നതാണ്.
പകല്‍ ഉറക്കത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുക: പകല്‍ ഉറങ്ങുന്നവരും ധാരാളമുണ്ട്. രാത്രിയില്‍ നല്ലതുപോലെ ഉറങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പകല്‍ പരമാവധി ഒരു മണിക്കൂര്‍ മാത്രം ഉറങ്ങുകയോ അതല്ലെങ്കില്‍ പകല്‍ ഉറക്കം ഒഴിവാക്കുകയോ ചെയ്യാം. എങ്കില്‍ രാത്രി സുഖമായി ഉറങ്ങാം.
ശബ്ദ മലിനീകരണം ഒഴിവാക്കുക: ശാന്തമായ ഉറക്കത്തിനു ശബ്ദമുണ്ടാക്കുന്ന സ്ഥലങ്ങള്‍ ഉറക്കത്തിനായി തിരഞ്ഞെടുക്കരുത്.
ദിവസവും വ്യായാമം ചെയ്യുക: ദിവസവും ഏകദേശം അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക.
നേരത്തെ ഭക്ഷണം കഴിക്കുക: ഉറങ്ങുന്നതിനു തൊട്ടു മുമ്പ് ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക. കിടക്കുന്നതിനു രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിക്കുക.
ഉറങ്ങൂന്നതിനു മുമ്പ് ഇലക്ട്രിക് മാധ്യമങ്ങള്‍ ഒഴിവാക്കുക: കമ്പ്യൂട്ടര്‍ , ഫോണ്‍ മുതലായവ ഉറങ്ങുന്നതിനു തൊട്ടു മുമ്പ് ഉപയോഗിക്കാതിരിക്കുക.
മനസും ശരീരവും: മനസും ശരീരവും ശാന്തമായിരിക്കാന്‍ ക്രമീകരിക്കുക.
ഉറങ്ങുന്നതിനു ഒരു സമയം ക്രമം നിശ്ചയിക്കുക: കുറഞ്ഞത് 7 മണിക്കൂര്‍ എങ്കിലും ഉറങ്ങണം. ഉറങ്ങുന്നതിന് കഴിവതും കൃത്യ സമയം പാലിക്കാന്‍ ശ്രമിക്കുക.

