“ഒരു ദൈവമേ ഉള്ളു അത് യഹോവയാണ്” 81 കാരി ഡച്ച് ക്രിസ്ത്യന്‍ വനിത നൂറിലധികം വിഗ്രഹങ്ങള്‍ തകര്‍ത്തു
മാര്‍സെന്‍ : ഒരു ദൈവമേ ഉള്ളു അത് യഹോവയാണ് എന്ന് പറഞ്ഞ് അര്‍പ്പണബോധത്തോടെ ഡച്ച് ക്രിസ്ത്യാനിയായ 81 കാരി അന്യ രാജ്യത്തു ചെന്ന് നൂറുകണക്കിനു വിഗ്രഹങ്ങള്‍ തകര്‍ത്തു.
ഹാരിറ്റ് എന്നു മാത്രം തിരിച്ചറിയപ്പെട്ട ഇവര്‍ തന്റെ ഡച്ച് കിഴക്കന്‍ നഗരമായ എന്ഷെഡില്നിന്ന് മധ്യ നെതര്‍ലന്‍ഡ്സ് പട്ടണമായ മാര്സെനിലേക്ക് ട്രെയിനില്‍ മണിക്കൂറുകളോളം യാത്ര ചെയ്താണ് അവിടെയെത്തിയത്.
മുന്‍ മാര്‍സെന്‍ ആശ്രമമായ ബ്യൂട്ടെന്പ്ളാറ്റ്സ് ഡോര്ണ്ബര്ഗിലെ (കണ്ട്രി എസ്കേറ്റ് ഡോര്ബര്ഗ്) എക്സോഡസ് എക്സിബിഷനില്‍ വിഗ്രഹങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബിജ് ബെല്‍സ് മ്യൂസിയം, ആര്‍ട്ടിസ്റ്റ് മെറികെ പ്ളോഗ് എന്നിവരാണ് സംഘാടകര്‍ .
ദൈവത്തിന്റെ സ്ത്രീ പ്രകടനത്തെ സമര്‍ത്ഥിക്കാനുള്ള പ്ളോഗിന്റെ ശ്രമത്തിന്റെ ഭാഗമായി സന്നദ്ധപ്രവര്‍ത്തകര്‍ ഏകദേശം 3000 ‘സമ്പുഷ്ട ദേവതക’ അശേര പാവകള്‍ നിര്‍മ്മിച്ചിരുന്നു.
എന്നിരുന്നാലും മിഡില്‍ ഈസ്റ്റില്‍ ഒരു ക്രിസ്ത്യന്‍ മിഷണറിയായി സേവനം അനുഷ്ഠിച്ച ഹാരിറ്റ് ഈ പ്രദര്‍ശനത്തെ ദൈവദൂഷണം എന്നു വിളിക്കുകയും ഇതിനെതിരെ ശക്തമായി നടപടിയെടുക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
അവര്‍ അങ്ങനെ ബ്യൂട്ടന്പ്ളാറ്റ്സ് ഡോര്ണ്ബര്ഗില് എത്തി എക്സിബിഷന്റെ ടിക്കറ്റ് എടുത്തു. നിരവധി അശേര പ്രതിഷ്ഠകളിലേക്ക് നോക്കി. ഹാരിറ്റ് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വിഗ്രഹങ്ങള്‍ എന്ന് ഉച്ചത്തില്‍ വിളിച്ചുകൊണ്ട് അതിനെയെല്ലാം ചവിട്ടിമെതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
സംഭവത്തിനുശേഷം ഉടന്‍തന്നെ ഹാരിറ്റിനെ പോലീസ് അറസ്റ്റു ചെയ്യുകയും തടങ്കലില്‍ ആക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസുപോലും അമ്പരന്നു പോയെന്നും അസാമാന്യ ധൈര്യം കാട്ടിയ ഹാരിറ്റ് പിന്നീട് മോചിതയായെന്നും പറഞ്ഞു.
പ്രദര്‍ശനത്തിനെത്തുന്ന എല്ലാവര്ക്കും ഓരോ പ്രതിമ വീട്ടില്‍ കൊണ്ടുപോകാനും സംഘാടകര്‍ പദ്ധതിയിട്ടിരുന്നുവെന്നും ഇതിനെ പ്രതിരോധിക്കുക എന്നതാണ് തന്റെ കര്‍ത്തവ്യമെന്നും ഹാരിറ്റ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു ദൈവമേ ഉള്ളു അത് യഹോവയാണ് അവര്‍ പറഞ്ഞു.

