സ്മാര്‍ട്ട് ഫോണുകളിലേക്ക് അടിയന്തിര മുന്നറിയിപ്പ് സന്ദേശം: പരിക്ഷണമെന്ന് കേന്ദ്രം
ന്യൂഡെല്‍ഹി: സ്മാര്‍ട്ട് ഫോണുകളിലേക്ക് അപ്രതീക്ഷിതമായി വന്ന മുന്നറിയിപ്പ് സന്ദേശമെത്തിയത് എല്ലാവരെയും ഞെട്ടിച്ചു. രാജ്യവ്യാപകമായി സ്മാര്‍ട്ട് ഫോണുകളിലേക്ക് അടിയന്തിരഘട്ടങ്ങളില്‍ മുന്നറിയിപ്പ് സന്ദേശമെത്തുന്ന സംവിധാനത്തിന്റെ പരീക്ഷണമായിരുന്നു ഇതെന്ന് പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണമുണ്ടായി.
ആറു മുതല്‍ എട്ടു മാസങ്ങള്‍ക്കുള്ളില്‍ രാജ്യവ്യാപകമായി പദ്ധതി നടപ്പാക്കുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.35നാണ് ഫ്ളാഷ് സന്ദേശം ലഭിച്ചത്. ഉച്ചത്തിലുള്ള ബീപ്പ് ശബ്ദത്തോടുകൂടിയായിരുന്നു സന്ദേശം. സെല്‍ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം വഴി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലിക്കമ്യൂണിക്കേഷന്‍ ആണ് സന്ദേശം അയച്ചത്.
നേരത്തെ ജൂലൈ 20-നും ഇത്തരത്തില്‍ പരീക്ഷണം നടത്തിയിരുന്നു. പൊതുജനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ അടിയന്തിര ഘട്ടങ്ങളില്‍ സമയബന്ധിതമായി മുന്നറിയിപ്പ് നല്‍കാനും ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ സംവിധാനം ഒരുക്കുന്നത്.
ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളെ ഫലപ്രദമായി നേരിടാന്‍ മുന്നറിയിപ്പ് സംവിധാനം മാറുമെന്നാണ് പ്രതീക്ഷയ ഇന്ത്യ മെറ്റിരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ്, സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ , ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫെര്‍മേഷന്‍ സര്‍വ്വീസസ്, ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ, സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ വകുപ്പുകള്‍ എന്നിവയെല്ലാം സംയുക്തമായി കേന്ദ്രീകരിച്ചുകൊണ്ടുള്ള പുതിയ സംവിധാനമാണിത്.
ടെലിവിഷന്‍ ന്‍, റേഡിയോ മറ്റ് മാധ്യമങ്ങള്‍ എന്നിവയിലേക്ക് മുന്നറിയിപ്പ് സംവിധാനം വ്യാപിപ്പിക്കാനും എന്‍ .ഡി.എം.എ പദ്ധതിയുണ്ട്.

