കത്തോലിക്കാ പള്ളിയിലെ ലൈംഗിക പീഢനം: 4415 പേര്‍ ഇരകളായെന്ന് റിപ്പോര്‍ട്ട്
ലിസ്ബന്‍ : പോര്‍ച്ചുഗലിലെ കത്തോലിക്കാ ചര്‍ച്ചിന്റെ കീഴില്‍ നടന്ന ബാല ലൈംഗിക പീഢനത്തെ സംബന്ധിച്ച് അന്വേഷണം നടത്തിയ സ്വതന്ത്ര സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
512 അതിജീവിതരാണ് തങ്ങള്‍ ചര്‍ച്ചിന്റെ വൈദികരുടെ പീഢനത്തിന് ഇരകളായതായി അന്വേഷണ സമിതിക്ക് തെളിവു നല്‍കിയത്. അതേ സമയം 1950 മുതല്‍ 4415 പേര്‍ ലൈംഗിക പീഢനത്തിന് ഇരകളായതായി അന്വേഷണ സമിതി തലവനായ സൈക്യാട്രിസ്റ്റ് പെഡ്രോ സ്ട്രെച്ച് പറഞ്ഞു.
1950-മുതലുള്ള പീഢനങ്ങളാണ് സ്വതന്ത്ര സമിതി അന്വേഷിച്ചത്. വിരലിലെണ്ണാവുന്ന ലൈംഗിക പീഢനങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളതെന്ന് മുതിര്‍ന്ന ചര്‍ച്ച് വക്താക്കള്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.
ഒരു വര്‍ഷം മുമ്പ് പോര്‍ച്ചുഗീസ് ബിഷപ്പുമാരാണ് അന്വേഷണത്തിനു സ്വതന്ത്ര സമിതിയെ ചുമതലപ്പെടുത്തിയത്. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ബിഷപ്പുമാര്‍ അടുത്ത മാസം പരിശോധിക്കും. പ്രതികളില്‍ 72 ശതമാനവും വൈദികരാണ്.
ചര്‍ച്ചുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണ് ബാക്കിയുള്ളവര്‍ .

