ദൈവത്തില്‍ ലിംഗ സമത്വം കൊണ്ടുവരാന്‍ ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് ആലോചനയില്‍

ദൈവത്തില്‍ ലിംഗ സമത്വം കൊണ്ടുവരാന്‍ ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് ആലോചനയില്‍

Breaking News Europe

ദൈവത്തില്‍ ലിംഗ സമത്വം കൊണ്ടുവരാന്‍ ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് ആലോചനയില്‍

ലണ്ടന്‍ ‍: ദൈവത്തെ പ്രാര്‍ത്ഥനയില്‍ സംബോധന ചെയ്യാന്‍ ലിംഗ സമത്വം ആക്കാന്‍ തീരുമാനിച്ചതിനു ശേഷം, സ്വവര്‍ഗ്ഗ വിവാഹത്തെയും മതപരമായ ചടങ്ങുകളില്ലാത്ത ബന്ധത്തെയും അനുഗ്രഹിക്കാന്‍ ആലോചിക്കുന്നതായി ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് വ്യാഴാഴ്ച സ്ഥിരീകരിച്ചു.

മതപരമായ ചടങ്ങില്ലാത്ത വിവാഹത്തിനോ പങ്കാളിത്തത്തിനോ ശേഷം സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് പള്ളിയില്‍ വരാനും നന്ദി പറയാനും അവരുടെ ബന്ധം ദൈവത്തിന് സമര്‍പ്പിക്കാനും ദൈവത്തിന്റെ അനുഗ്രഹം നേടാനും പ്രാപ്തമാക്കുന്ന നിര്‍ദ്ദേശങ്ങളെ സ്വാഗതം ചെയ്യുന്നതായി ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടിന്റെ ഗവേണിംഗ് ബോഡി ജനറല്‍ സിനഡ് പറഞ്ഞു.

എല്‍ജിബി ടോപ് വിഭാഗം (സ്വവര്‍ഗ്ഗ വിഭാഗക്കാരായ സമൂഹം) ഇത്തരം സ്വവര്‍ഗ്ഗ വിവാഹം കഴിച്ച ആളുകളെ സ്വീകരിക്കുന്നതിലുള്ള പരാജയം, എല്‍ജിബി അംഗങ്ങള്‍ പള്ളിയില്‍ അനുഭവിച്ചിട്ടുള്ള, അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളെ ഓര്‍ത്ത് വിലപിക്കാനും അനുതപിക്കാനും ജനറല്‍ സിനഡ് അംഗങ്ങള്‍ വോട്ടു ചെയ്തു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടും പ്രാര്‍ത്ഥനയില്‍ ദൈവത്തെ പരാമര്‍ശിക്കാന്‍ ലിംഗസമത്വ പദങ്ങള്‍ ഉപയോഗിക്കുന്നതിന് തുറന്നിട്ടുണ്ടെന്ന് പറഞ്ഞതിനു പിന്നാലെയാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

ദൈവം പുരുഷനോ സ്ത്രീയോ അല്ലെന്ന് പുരാതന കാലം മുതല്‍ ക്രിസ്ത്യാനികള്‍ മനസ്സിലാക്കിയിട്ടുണ്ട്. ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് വക്താവ് പറഞ്ഞു. എന്നാല്‍ ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് ആ അഭിപ്രായത്തെ ബൈബിളുമായി എങ്ങനെ പൊരുത്തപ്പെടുത്തുമെന്ന് വിശദീകരിക്കുന്നതുമില്ല.

ഇതിനു ഉദാഹരണമായി ലിംഗസമത്വ വാദികള്‍ കൂട്ടു പിടിക്കുന്ന വാക്യങ്ങള്‍ യോഹന്നാന്‍ 3:16 വാക്യവും സ്വര്‍ഗ്ഗസ്ഥനായ പിതാവ്, അവന്‍ തുടങ്ങിയ പുരുഷ പദങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. അംഗീകൃത ആരാധനാ രീതികളില്‍ കൂടുതല്‍ ഉള്‍ക്കൊള്ളുന്ന ഭാഷ വികസിപ്പിക്കുന്നതിനെക്കുറിച്ച് ഒരു പുരോഹിതന്‍ ആവശ്യപ്പെട്ടതായി ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് ഭരണ സമിതി അഭിപ്രായപ്പെട്ടു.

പള്ളിയിലെ ശുശ്രൂഷകളില്‍ ഉടനടി മാറ്റം വരുത്തിയില്ലെങ്കിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നതായി സഭഊയുടെ ആരാധനാ ക്രമ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് മൈക്കല്‍ ഇപ്ഗ്രേവ് നിര്‍ദ്ദേശിച്ചു. സഭ ദൈവവുമായി ബന്ധപ്പെട്ട് ലിംഗഭേദം ഉള്ള ഭാഷയുടെ ഉപയോഗം വര്‍ഷങ്ങളായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം പറയുന്നു.

മതപരമല്ലാത്ത വിവാഹമോ പങ്കാളിത്തമോ (സ്വര്‍ഗ്ഗ അനുരാഗിയോ, ലെസ്ബിയനോ) ആയിട്ടുള്ള ആളുകള്‍ക്ക് ഈ പ്രാര്‍ത്ഥനകള്‍ പള്ളിയില്‍ സ്വമേധയാ ഉപയോഗിക്കാനാകുമെന്നു ചര്‍ച്ച് അധികൃതര്‍ പറയുന്നു.

എന്തായാലും സഭയിലെ പുരോഗമന വാദികള്‍ നടത്തുന്ന നവീകരണ ക്രമങ്ങള്‍ പരമ്പര്യവാദികളായ സഭാ നേതാക്കളും വിശ്വാസകളും ശക്തിയായി എതിര്‍ക്കുന്നുണ്ട്.
1534-ല്‍ അനുഗ്രഹിതരായ ദൈവദാസന്മാരിലൂടെ സ്ഥാപിതമായതായ ദൈവസഭയാണ് ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട്.