കൃത്രിമ ചന്ദ്രനു പിന്നാലെ കൃത്രിമ സൂര്യനെ സൃഷ്ടിക്കുന്നു ചൈന
ബീജിംഗ്: കൃത്രിമ ചന്ദ്രനെ സൃഷ്ടിക്കുമെന്ന് ചൈന കഴിഞ്ഞ മാസം പ്രഖ്യാപിച്ചത് വന്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ അതിനു പിന്നാലെ ചൂടന്‍ വാര്‍ത്തയുമായി ചൈന വീണ്ടും.
കൃത്രിമ സൂര്യനെക്കൂടി സൃഷ്ടിക്കാനൊരുങ്ങുകയാണ് ചൈനയിപ്പോള്‍ . ഭൂമിക്കാവശ്യമായ ഊര്‍ജ്ജോല്‍പ്പാദനം ലക്ഷ്യമിട്ടാണ് ഈ നീക്കം.
ചൈനയിലെ ഹെഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ സയന്‍സിലെ ശാസ്ത്രജ്ഞര്‍ ഭൌമാധിഷ്ഠിതമായ സണ്‍ സിമുലേറ്റര്‍ നിര്‍മ്മിക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. അടിസ്ഥാനപരമായി ഒരു ആറ്റോമിക് ഫ്യൂഷന്‍ റിയാക്ടറാണിത്.
10 കോടി സെല്‍ഷ്യസ് താപം ഉത്പ്പാദിപ്പിക്കാനുള്ള ശേഷിയാണ് ഈ റിയാക്ടറിനുള്ളതെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. സൂര്യന്റെ കേന്ദ്ര ഭാഗത്തെ താപനില 1.5 കോടി ഡിഗ്രി സെല്‍ഷ്യസ് ആണെന്നിരിക്കെയാണ് ഇത്രയേറെ ചൂട് ഉല്‍പ്പാദിപ്പിക്കുന്ന റിയാക്ടര്‍ ചൈന നിര്‍മ്മിക്കുന്നത്.
ദൌത്യം യാഥാര്‍ത്ഥ്യമായാല്‍ ഊര്‍ജ്ജോല്‍പ്പാദനത്തില്‍ പുതിയൊരു ചരിത്രം കൂടി രചിക്കുകയാണ്.

