ഝാര്‍ഖണ്ഡില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു

Breaking News India

ഝാര്‍ഖണ്ഡില്‍ പാസ്റ്റര്‍ വെടിയേറ്റു മരിച്ചു
ഖുന്തി: ഝാര്‍ഖണ്ഡില്‍ സ്വതന്ത്ര പെന്തക്കോസ്തു ചര്‍ച്ച് പാസ്റ്റര്‍ അക്രമികളുടെ വെടിയേറ്റു മരിച്ചു.

 

ഖുന്തി ജില്ലയിലെ സന്ധിഹ് ഗ്രാമത്തില്‍ സഭാ പ്രവര്‍ത്തനം നടത്തി വന്നിരുന്ന പാസ്റ്റര്‍ ചാമു ഹസ്ദ പുര്‍ത്തി (54) ആണ് വെടിയേറ്റു മരിച്ചത്. ഒക്ടോബര്‍ 12-ന് രാത്രിയില്‍ ഒരു പ്രാര്‍ത്ഥനാ ഭവനത്തില്‍ നില്‍ക്കുമ്പോഴാണ് ഒരു സംഘം ആളുകളെത്തി വെടിവച്ചു കൊലപ്പെടുത്തിയത്.

 

പാസ്റ്റര്‍ ചാമു ഈ പ്രദേശത്തെ ഊര്‍ജ്ജസ്വലനായ സുവിശേഷ പ്രവര്‍ത്തകനാണ്. നാട്ടുകാരുടെ ഇടയില്‍ പ്രിയങ്കരനുമായിരുന്നു ഇദ്ദേഹം. എന്നാല്‍ ചില എതിര്‍പ്പുകളും ഉണ്ടായിരുന്നു.

 

സംഭവത്തെത്തുടര്‍ന്ന് പ്രതികളായ ചില വ്യക്തികളെ അറസ്റ്റു ചെയ്തതായി ലോക്കല്‍ പോലീസ് മേധാവി അനീസ് ഗുപ്ത പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.