ഹമാസ് ബന്ദികളെ വിട്ടയച്ചതിനു മുമ്പ് അവര്‍ക്ക് മയക്കുമരുന്ന് നല്‍കി; സന്തോഷവും ശാന്തരുമാക്കാനെന്ന് യിസ്രായേല്‍

ഹമാസ് ബന്ദികളെ വിട്ടയച്ചതിനു മുമ്പ് അവര്‍ക്ക് മയക്കുമരുന്ന് നല്‍കി; സന്തോഷവും ശാന്തരുമാക്കാനെന്ന് യിസ്രായേല്‍

Asia Breaking News Middle East

ഹമാസ് ബന്ദികളെ വിട്ടയച്ചതിനു മുമ്പ് അവര്‍ക്ക് മയക്കുമരുന്ന് നല്‍കി; സന്തോഷവും ശാന്തരുമാക്കാനെന്ന് യിസ്രായേല്‍

ടെല്‍ അവീവ്: യിസ്രായേല്‍-ഹമാസ് താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ ഭാഗമായി ഹമാസ് മോചിപ്പിച്ച ബന്ദികളെ റെഡ്ക്രോസിനു കൈമാറിയതിനാല്‍ അവരെ സന്തോഷ ഭരിതരും ശാന്തരുമാക്കിക്കാണുവാന്‍ ഹമാസ് മയക്കുമരുന്നു നല്‍കിയതായി യിസ്രായേല്‍ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

ചൊവ്വാഴ്ച നടന്ന നെസെറ്റ് ഹെല്‍ത്ത് കമ്മിറ്റി ചര്‍ച്ചയില്‍ മോചിതരായ ബന്ദികള്‍ക്ക് ഹമാസ് ഉപയോഗിച്ച മരുന്നുകളെക്കുറിച്ച് ആരോഗ്യമന്ത്രാലയത്തിന്റെ മെഡിക്കല്‍ വിഭാഗം മേധാവി ഡോ. ഹാഗര്‍ മിസ്രോഹി സംസാരിച്ചു.

ദി ജൂത ന്യാസ് സിന്‍ഡിക്കേറ്റ് റിപ്പോര്‍ട്ട് ചെയ്തതുപോലെ മോചിതരായ ബന്ദികള്‍ക്ക് ഹമാസ് ക്ളോനാസെപാം എന്നറിയപ്പെടുന്ന മരുന്ന് നല്‍കിതായി മിസ്രോഹി പറഞ്ഞു.

ക്ളോനോപിന്‍ അല്ലെങ്കില്‍ ക്ളോനെക്സ് എന്ന ബ്രാന്‍ഡ് നാമത്തിലാണ് ഈ മരുന്ന് അറിയപ്പെടുന്നത്. മെഡ്ലൈന്‍ പ്ളസ് റിപ്പോര്‍ട്ട് അനുസരിച്ച് ക്ളോനോസെപാം പലപ്പോഴും പാനിക് ആക്രമണങ്ങളില്‍ നിന്നും മോചനം നേടാനും അപസ്മാരം, പരിഭ്രമം എന്നിവയില്‍നിന്നും വിടുതല്‍ ലഭിക്കാനുമാണ് ഉപയോഗിച്ചു വരുന്നത്.

അതുപോലെ ഓര്‍മ്മ പ്രശ്നങ്ങള്‍, ഉറക്ക പ്രശ്നങ്ങള്‍, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, അസാധാരണമായ ചലനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപരമായ പ്രശ്നങ്ങളിലും സജീവമായി പ്രയോജനപ്പെടുത്തുന്നു.

തടവുകാരെ വിട്ടയയ്ക്കുന്നതിനു മുമ്പ് ഹമാസ് അവര്‍ക്ക് പതിവിലും കൂടുതല്‍ ഭക്ഷണം നല്‍കി. മോചിപ്പിക്കപ്പെട്ട ബന്ദികളില്‍ പലര്‍ക്കും ഭാരക്കുറവുണ്ടായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.