അമേരിക്കയില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കി

Breaking News USA

അമേരിക്കയില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കി
വാഷിംങ്ടണ്‍ : അധാര്‍മ്മികതയ്ക്കു നിയമത്തിന്റെ തണല്‍ വിരിച്ച് അമേരിക്ക. ലോകത്തിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ് ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രമായ അമേരിക്ക സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കിയതോടെ ചെയ്തിരിക്കുന്നത്.

 

സ്വവര്‍ഗ്ഗ വിവാഹം നിരോധിക്കാനാകില്ലെന്ന് അമേരിക്കന്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. സ്വവര്‍ഗ്ഗ വിവാഹത്തിന് ഭരണഘടന അനുമതി നല്‍കുന്നുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇതോടെ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാകും.

 

സുപ്രീം കോടതിവിധിയെ ചരിത്ര വിധിയെന്നാണ് പ്രസിഡന്റ് ബറാക്ക് ഒബാമ ട്വിറ്റ് ചെയ്തിരിക്കുന്നത്. തുല്യതയിലേക്കുള്ള ആദ്യ ചുവടുവെയ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വവര്‍ഗ്ഗ വിവാഹത്തിന് അമേരിക്കയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും വര്‍ഷങ്ങളായി രംഗത്തു വന്നവരുണ്ട്. എന്തായാലും ധാര്‍മ്മികതയുടെ അധഃപതനം എന്നു തന്നെ പറയാം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.