നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിക്കപ്പെട്ട മദ്ധ്യപ്രദേശ് പാസ്റ്റര്‍ക്ക് അഞ്ച് വര്‍ഷം തടവ്
മദ്ധ്യപ്രദേശില്‍ ഒരു മിഷണറി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാസ്റ്ററെ നിയമവിരുദ്ധമായി മതപരിവര്‍ത്തനം ആരോപിച്ച് ബുധനാഴ്ച ജയില്‍ ശിക്ഷ വിധച്ചു.
നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് 2021 ഡിസംബറില്‍ അറസ്റ്റു ചെയ്യപ്പെട്ട പാസ്റ്റര്‍ വികാസ് നിമാച്ചിനാണ് ജാബുവായിലെ ലോവര്‍ കോടതി മദ്ധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിലെ സെക്ഷന്‍ 10 (2) പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 5 വര്‍ഷത്തെ ജയില്‍വാസവും ഒരു ലക്ഷം രൂപ പിഴയും ചുമത്തപ്പെട്ടത്.
പാസ്റ്റര്‍ വികാസും മറ്റ് അഞ്ചു വിശ്വാസികളും ചേര്‍ന്ന് ഹിന്ദുക്കളെ അവരുടെ ചര്‍ച്ചിലേക്ക് വിളിച്ചു വരുത്തുകയും പ്രതിമാസം 1,000 രൂപയും മോട്ടോര്‍ ബൈക്കും അവരുടെ കുടുംബത്തിനു സൌജന്യ ചികിത്സയും വാഗ്ദാനം ചെയ്തതായി പരാതിയില്‍ പറയുന്നു.
അറസ്റ്റിനെ തുടര്‍ന്ന് പാസ്റ്റര്‍ വികാസ് 9 മാസം ജയിലില്‍ കഴിഞ്ഞപ്പോള്‍ മറ്റ് അഞ്ച് പേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ 2022 സെപ്റ്റംബറില്‍ ഒരു ക്രിസ്ത്യന്‍ നിയമ സംഘടനയുടെ സഹായത്തോടെ പാസ്റ്റര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.
പാസ്റ്ററുടെ അഭിഭാഷകന് വിചാരണ പദ്ധതി നടപടി ക്രമങ്ങള്‍ തെറ്റായി കൈകാര്യം ചെയ്തതിനാല്‍ കോടതി ശിക്ഷാ നടപടികളിലേക്ക് എത്തുകയായിരുന്നു.
എന്നിരുന്നാലും പാസ്റ്റര്‍ വികാസിന്റെ അഭിഭാഷക സംഘം ശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്കാന് തീരുമാനിച്ചു. ദൈവമക്കള് പ്രത്യേകം പ്രാര്‍ത്ഥിക്കുക.

