യുഎസില്‍ 2050 ഓടെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പദവി നഷ്ടപ്പെട്ടേക്കുമെന്ന് പഠനം

യുഎസില്‍ 2050 ഓടെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പദവി നഷ്ടപ്പെട്ടേക്കുമെന്ന് പഠനം

Breaking News USA

യുഎസില്‍ 2050 ഓടെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പദവി നഷ്ടപ്പെട്ടേക്കുമെന്ന് പഠനം
വാഷിംഗ്ടണ്‍ ‍: യുഎസില്‍ ക്രൈസ്തവരുടെ നിലനില്‍പിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടിയുള്ള പഠന റിപ്പോര്‍ട്ട് പുറത്ത്.

ക്രൈസ്തവ വിശ്വാസത്തിനു മൂല്യശേഷണം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന അമേരിക്കയില്‍ 2050ഓടെ ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രം എന്ന പദവി നഷ്ടപ്പെട്ടേക്കുമെന്ന് പ്രമുഖ റിസര്‍ച്ച് സ്ഥാപനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇപ്പോള്‍ യുവാക്കളില്‍ നല്ലൊരു ശതമാനം പേര്‍ ക്രൈസ്തവ വിശ്വാസത്തില്‍നിന്നും അകലുന്നു. ഈ അവസ്ഥയ്ക്ക് വേഗം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്തെ ക്രൈസ്തവരുടെ എണ്ണത്തില്‍ കുത്തനെ ഇടിവുണ്ടാകുമെന്നാണ് പഠനത്തിന്റെ ആധാരം.

യുവാക്കളുടെ കൊഴിഞ്ഞു പോക്കിനു അറുതി വന്നില്ലെങ്കില്‍ 2070-ല്‍ രാജ്യത്ത് ക്രൈസ്തവര്‍ വെറും 40 ശതമാനം മാത്രമിയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ ഉപസംഹരിക്കുന്നു. ഇപ്പോള്‍ത്തന്നെ 30 ശതമാനം അമേരിക്കക്കാരില്‍ ക്രൈസ്തവ വിശ്വാസത്തില്‍നിന്നും പിന്‍മാറുന്നു.

എന്നാല്‍ മുതിര്‍ന്നവര്‍ തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ട്. ആ സ്ഥാനത്ത് യുവാക്കള്‍ ക്രൈസ്തവ വിശ്വാസത്തില്‍നിന്നും അന്യപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയാണ്.

2070-ഓടെ യു.എസില്‍ 52 ശതമാനം പേരും ക്രൈസ്തവ ബന്ധമില്ലാത്തവരായേക്കാം. അപ്പോള്‍ 35 ശതമാനം പേരായിരിക്കും ക്രൈസ്തവരായി അറിയപ്പെടുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

1990കളില്‍ നടത്തിയ പഠനത്തില്‍ യു.എസില്‍ 90 ശതമാനം ക്രൈസ്തവ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്നവരായിരുന്നു.

2020-ല്‍ ഇത് 64 ശതമാനമായി ഇടിവുണ്ടായി. ഇവര്‍ മറ്റു മതങ്ങളിലേക്കു പോകുന്നുവെന്ന് അര്‍ത്ഥമാക്കേണ്ടതില്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.