എബോള ബാധിത കോംഗോയില്‍ തീവ്രവാദികള്‍ 76 ക്രൈസ്തവരെ കൊലപ്പെടുത്തി
ലോകം എബോള മാരക വൈറസിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ അതേ മാരക വൈറസ് പ്രദേശത്ത് ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്ത് ആനന്ദിക്കുകയാണ് ഇസ്ളാമിക തീവ്രവാദികള്‍.
ഡെമോക്രാറ്റിക് റിപ്പബ്ളിക്ക് ഓഫ് കോംഗോയിലെ (ഡിആര്‍സി) നോര്‍ത്ത് കിവുവിലെ ബെനി മേഖലയില്‍ രണ്ടാഴ്ചയ്ക്കിടെ നടത്തിയ ആക്രമണങ്ങളില്‍ 76 ക്രിസ്ത്യാനികളെ കൊലപ്പെടുത്തിയതായി ഇസ്ളാമിക തീവ്രവാദികള്‍ അവകാശപ്പെട്ടു.
വടക്കു കിഴക്കന്‍ കോംഗോയില്‍ സ്ഥിരീകരിച്ച 515 കേസുകളില്‍ 487 എണ്ണത്തിലും എബോള പൊട്ടിപ്പുറപ്പെടലിന്റെ പ്രഭാവ കേന്ദ്രമായ ഇറ്റൂരിയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ്.
മെയ് 31 ഞായറാഴ്ച മായന്‍ഗ്രോസ് ഗ്രാമത്തില്‍ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ 16 ക്രിസ്ത്യാനികളെ കൊലപ്പെടുത്തി.
ഒരു ദിവസം മുമ്പ് ഇതേ ഗ്രാമത്തില്‍നിന്ന് 10 ക്രൈസ്തവരെ പിടികൂടി വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു. അതേ ദിവസം തന്നെ ഡുയെക്കിനെ ഗ്രാമത്തില്‍ 15 ക്രിസ്ത്യാനികളെ കൊലപ്പെടുത്തി.
മെയ് 15-ന് ഒയ്ച്ച നഗരത്തിനു സമീപം 16 പേരുടെ കൊലപാതകത്തെത്തുടര്‍ന്നാണ് ഈ ക്രൂരതകള്‍ അരങ്ങേറിയത്. ജൂണ്‍ 2-ന് ബെനിയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ 19 പേര്‍ കൊല്ലപ്പെട്ടു.
18 മാസത്തിനിടെ 1,130 ക്രിസ്ത്യാനികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. മെയ് 15-ന് എബോള പൊട്ടിപ്പുറപ്പെട്ടതായി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇതുവരെ കോംഗോയില്‍ നൂറിലധികം പേര്‍ മരിച്ചിട്ടുണ്ട്.

