ഇന്തോനേഷ്യ: വീഡിയോ പോസ്റ്റു ചെയ്തതിന് ക്രൈസ്തവന് 10 വര്‍ഷം ജയില്‍ശിക്ഷ
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഇസ്ളാം പൌരോഹിത്യം ഉപേക്ഷിച്ച് ക്രിസ്ത്യാനിയായ യുട്യൂബര്‍ക്ക് 10 വര്‍ഷം ജയില്‍ശിക്ഷ. മുഹമ്മദ് കെയ്സ് എന്ന വിശ്വാസിക്കാണ് ഇസ്ളാം മതത്തെ വിമര്‍ശിച്ച് യൂട്യൂബില്‍ വീഡിയോകള്‍ പോസ്റ്റു ചെയ്തതിന്റെ പേരില്‍ തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ടത്.
2014-ലാണ് മുഹമ്മദ് കെയ്സ് ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്തുവിങ്കലേക്ക് കടന്നുവന്നത്. തന്റെ അനുഭവ കഥകളും ജീവിത സാക്ഷ്യവും ഉള്‍പ്പെടെ വീഡിയോയില്‍ പോസ്റ്റു ചെയ്തിരുന്നു. മുഹമ്മദിനെ കഴിഞ്ഞ ആഗസ്റ്റിലാണ് ബാലിയില്‍ അറസ്റ്റു ചെയ്തത്.
ഇസ്ളാം മതത്തെ വിമര്‍ശിച്ചു എന്ന കുറ്റം ചുമത്തി ചില ഇസ്ളാമിക സംഘടനകള്‍ നല്കിയ പരാതിയിലായിരുന്നു അറസ്റ്റ്. ഈ കേസില്‍ വെസ്റ്റ് ജാവയിലെ സിയാമിസ് ജില്ലാ കോടതിയാണ് 10 വര്‍ഷത്തെ തടവിനു വിധിച്ചത്.
കെയ്സ് 400-ഓളം വീഡിയോകള്‍ പോസ്റ്റു ചെയ്തതായി പ്രോസിക്യൂട്ടര്‍ വാദിച്ചു. ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക രാജ്യമായ ഇന്തോനേഷ്യയില്‍ വെറും ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കെതിരായി കര്‍ശന നിയമങ്ങളാണ് നടപ്പാക്കുന്നതെന്ന് ക്രൈസ്തവര്‍ ആരോപിച്ചു.
കോടതിവിധിയ്ക്കെതിരെ അപ്പീല്‍ പോകാനാണ് കെയ്സിന്റെ തീരുമാനം.

