റഷ്യയില്‍ ബൈബിള്‍ ക്ലാസ് നടത്തിയ യു.എസ്. പാസ്റ്റര്‍ക്ക് 40,000 റൂബിള്‍ പിഴ; അപ്പീല്‍ നല്‍കും

Breaking News USA

റഷ്യയില്‍ ബൈബിള്‍ ക്ലാസ് നടത്തിയ യു.എസ്. പാസ്റ്റര്‍ക്ക് 40,000 റൂബിള്‍ പിഴ; അപ്പീല്‍ നല്‍കും
മോസ്കോ: റഷ്യയില്‍ ബൈബിള്‍ ക്ലാസ് നടത്തിയെന്ന കുറ്റം ചുമത്തി പോലീസ് ചാര്‍ജ്ജു ചെയ്ത കേസില്‍ യു.എസ്. പാസ്റ്റര്‍ക്ക് 40,000 റൂബിള്‍സ് (600 ഡോളര്‍ ‍) പിഴ ചുമത്തിയതിനെതിരെ യൂറോപ്യന്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട പാസ്റ്റര്‍ അറിയിച്ചു.

 

യു.എസ്. മിഷണറിയും, ബാപ്റ്റിസ്റ്റ് പാസ്റ്ററുമായ ഡൊണാള്‍ഡ് ഒസ്സേവാര്‍ഡിയാണ് യൂറോപ്യന്‍ കോടതിയിലെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നത്. ഡൊണാള്‍ഡ് റഷ്യയിലെ ഒറിയോള്‍ നഗരത്തിലെ തന്റെ സ്വവസതിയില്‍ പ്രത്യേകം ഒരുക്കിയ ബൈബിള്‍ പഠന ക്ലാസില്‍ കടന്നു വരുന്നവര്‍ക്ക് ബൈബിള്‍ വചനങ്ങള്‍ പഠിപ്പിച്ചിരുന്നു.

 

തന്റെ ഭാര്യ രൂത്തും ബൈബിള്‍ ക്ലാസ് പഠനത്തിനു സഹായിച്ചിരുന്നു. ഞായറാഴ്ച ദിവസമായതിനാല്‍ സഭാ ആരാധനയോടനുബന്ധിച്ച് നടന്ന പ്രത്യേക ബൈബിള്‍ പഠന ക്ലാസ്സിലേക്ക് പോലീസ് സംഘം കടന്നു വന്നു ബൈബിള്‍ ക്ലാസ് തടസ്സപ്പെടുത്തുകയും ‘അനധികൃതമായി സംഘടിച്ച് മതപഠനം നടത്തി’ യെന്ന കുറ്റം ചുമത്തി ഡൊണാള്‍ഡിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

 
2016 ജൂലൈയില്‍ റഷ്യയില്‍ പ്രത്യേക നിയമം കൊണ്ടുവന്നിരുന്നു. വിദേശ മിഷണറിമാരോ, നാട്ടിലുള്ള മിഷണറിമാരോ അനുവാദം കൂടാതെയും മറ്റുള്ളവരുടെ താല്‍പ്പര്യമില്ലാതെയും വീടുകളിലും, പൊതു സ്ഥലങ്ങളിലും മതപ്രചരണങ്ങള്‍ പാടില്ല എന്നുള്ള നിയമമാണ് അന്നു കൊണ്ടുവന്നത്. ഈ നിയമം വന്നതിനുശേഷം ആദ്യം അറസ്റ്റു ചെയ്യപ്പെട്ട യു.എസ്. മിഷണറിയാണ് ഡൊണാള്‍ഡ്. ഈ കേസ്സില്‍ പിന്നീട് കോടതി ഡൊണാള്‍ഡിന് 40,000 റൂബിള്‍സ് പിഴ വിധിച്ചിരുന്നു.

 

വിധിയ്ക്കെതിരെ പാസ്റ്റര്‍ ഡൊണാള്‍ഡ് അഭിഭാഷകന്‍ മുഖേന വിവിധ കോടതികളിലും സുപ്രീം കോടതിയില്‍പോലും അപ്പീല്‍ നല്‍കിയിട്ടും അനുകൂല വിധി ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് യൂറോപ്യന്‍ കോടതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ പുതിയ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്.

 

രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചുവെന്ന ആരോപണമാണ് ഡൊണാള്‍ഡിനെതിരായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടയില്‍ വാദിച്ചത്. രാജ്യത്തിന്റെ സമാധാനത്തിനു ഭീഷണിയും തീവ്രവാദത്തിനു പ്രോത്സാഹനവും നല്‍കുന്നുവെന്നും മിഷണറിമാര്‍ക്കെതിരായ കേസുകളില്‍ റഷ്യ ആരോപിക്കുന്നു.

Leave a Reply

Your email address will not be published.