‘ദി പാഷന് ഓഫ് ദി ക്രൈസ്റ്റ്’ തീയറ്ററുകളില്‍ വീണ്ടും പ്രദര്‍ശിപ്പിക്കുന്നു
യേശുവിന്റെ കുരിശു മരണത്തിനു മുമ്പുള്ള 12 മണിക്കൂര്‍ സംഭവങ്ങള്‍ വിവരിക്കുന്ന വിഖ്യാതമായ ബോക്സ് ഓഫീസ് ചലച്ചിത്രം ദി പാഷന് ഓഫ് ദി ക്രൈസ്റ്റ് വീണ്ടും വെള്ളിത്തിരയില്‍.
2004-ല്‍ സംവിധായകന് മെല്‍ ഗിബ്സണ് ഒരുക്കിയ ഈ ബൈബിള്‍ ഇതിഹാസ ചലച്ചിത്രം ഒട്ടേറെ പേര് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്.
സെപ്റ്റംബര്‍ 10 മുതല്‍ 17 വരെ യു.എസിലുടനീളമുള്ള തീയറ്ററുകളില്‍ ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കുമെന്ന് ഫാത്തം എന്റര്ടെയിന്റ്മെന്റ് ലയണ്‍സ് ഗേറ്റും ബുധനാഴ്ച പ്രഖ്യാപിച്ചു.
ഓസ്കാര്‍ നോമിനേഷന് ലഭിച്ച ഈ ചലച്ചിത്രം ഡോള്‍ബി അറ്റ്മോസ് ശബ്ദത്തോടെ 4 കെ നിലവാരത്തില്‍ പുതുതായി പുനര്‍ നിര്‍മ്മിച്ചു.
ദി പാഷന് ഓഫ് ക്രൈസ്റ്റിന്റെ രണ്ടാം ഭാഗമായ ദി റിസറക്ഷന് ഓഫ് ദി ക്രൈസ്റ്റ് പാര്‍ട്ട് വണ്‍ എന്ന ചിത്രത്തിന്റെ പ്രീമിയറിന് മുന്നോടിയായാണ് പ്രദര്‍ശനം.
ദി റിസറക്ഷന് ഓഫ് ദി ക്രൈസ്റ്റ് 2027 മെയ് 6-ന് പൂര്‍ത്തിയാകും.

