കര്‍ണാടകയില്‍ വിറ്റത് വിഷപ്പഴം; ആമസോണ്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ക്ക് വിലക്ക്

കര്‍ണാടകയില്‍ വിറ്റത് വിഷപ്പഴം; ആമസോണ്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ക്ക് വിലക്ക്

Breaking News India

കര്‍ണാടകയില്‍ വിറ്റത് വിഷപ്പഴം; ആമസോണ്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ക്ക് വിലക്ക്

ബംഗളുരു: ഓണ്‍ലൈനിലൂടെ വിഷാംശമുള്ള ഉമ്മത്തിന്‍ കായ് വില്‍പ്പന നടത്തിയെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍.

ആമസോണ്‍, സ്വിഗി, ഇന്‍സ്റ്റാമാര്‍ട്ട്, ബിഗ് ബാസ്ക്കറ്റ് എന്നിവയ്ക്കും ഭക്ഷ്യ ലൈസന്‍സുകള്‍ കര്‍ണാടക സര്‍ക്കാര്‍ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തു.

കര്‍ണാടക ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വകുപ്പാണ് ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

ഉമ്മത്തിന്‍ കായ്, അവയുടെ വിത്തുകള്‍ എന്നിവ ഓണ്‍ലൈനിലൂടെ വില്‍ക്കുന്നുവെന്നു പരാതി ലഭിച്ചതിനെത്തുടര്‍ന്ന് അധികൃതര്‍ അന്വേഷണം നടത്തിയിരുന്നു.

അന്വേഷണത്തില്‍ വിഷാംശമുള്ള പഴങ്ങളും വിത്തുകളും വിവിധ ഇ-കൊമേഴ്സ്യല്‍ പ്ളാറ്റ്ഫോമുകളില്‍ ഭക്ഷ്യ വസ്തുക്കളെന്ന നിലയില്‍ വില്‍പ്പനയ്ക്ക് പ്രദര്‍ശിപ്പിച്ചിരുന്നതായി കണ്ടെത്തി.

ചില പായ്ക്കറ്റില്‍ ഭക്ഷ്യ ലൈസന്‍സ് അല്ലെങ്കില്‍ രജിസ്ട്രേഷന്‍ നമ്പറുകളും രേഖപ്പെടുത്തിയിരുന്നു.

മനുഷ്യന്‍ കഴിച്ചാല്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ജീവഹാനിക്കും ഇടയാക്കുന്നവയാണ് ഉമ്മത്തിന്‍ കായ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.