ലോകത്തിലെ ഏറ്റവും ഇരുണ്ട സ്ഥലങ്ങളില്‍ സമാധാനത്തിനു വഴിയൊരുക്കുന്ന സൈനിക ചാപ്ളെയ്നുകള്‍

ലോകത്തിലെ ഏറ്റവും ഇരുണ്ട സ്ഥലങ്ങളില്‍ സമാധാനത്തിനു വഴിയൊരുക്കുന്ന സൈനിക ചാപ്ളെയ്നുകള്‍

Africa Breaking News

ലോകത്തിലെ ഏറ്റവും ഇരുണ്ട സ്ഥലങ്ങളില്‍ സമാധാനത്തിനു വഴിയൊരുക്കുന്ന സൈനിക ചാപ്ളെയ്നുകള്‍

ആഫ്രിക്കയിലെ ചാപ്ളെയ്ന്‍മാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി അടുത്തിടെ യൂറോപ്പില്‍ ഒരു അന്താരാഷ്ട്ര സംഘം യോഗം ചേര്‍ന്നു.

ദൌത്യം പൂര്‍ത്തിയാക്കുന്നതിനായി അവര്‍ പരസ്പരം പ്രാര്‍ത്ഥിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് സമയം ചിലവഴിച്ചു. തങ്ങളുടെ പരിചരണത്തിലുള്ള സൈനികരെപ്പോലെ പല സൈനിക ചാപ്ളെയ്നും സൈനിക ജീവിതത്തില്‍ ആഘാതം അനുഭവിക്കുന്നു.

ചാപ്ളെന്‍മാര്‍ എന്ന നിലയില്‍ മറ്റുള്ളവര്‍ക്ക് മേലെ തല ചായ്ച്ച് സമാധാനം കണ്ടെത്താന്‍ ഞങ്ങള്‍ തോളുകള്‍ നല്‍കുന്നു. കൌണ്‍സിലിംഗിന്റെ കാര്യത്തില്‍ ഞങ്ങള്‍ മറ്റുള്ളവര്‍ക്ക് സഹായം നല്‍കുന്നു.

സാംബിയന്‍ ബ്രിഗേഡ് ജനറല്‍ ചാപ്ളിന്‍ ഹെന്റി മറ്റിഫെലോ വിശദീകരിച്ചു. മറ്റിഫെലോ അടുത്തിടെ ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ ആഫ്രിക്കയില്‍നിന്നും ലോകമെമ്പാടുമുള്ള 100 ലധികം സൈനിക ചാപ്ളെന്‍മാരോടൊപ്പം ചേര്‍ന്നു.

കൂട്ടായ്മയില്‍ ചാപ്ളിന്‍മാര്‍ എന്ന നിലയില്‍ നമ്മുടെ ജീവിതത്തില്‍ കര്‍ത്താവ് എന്താണ് ചെയ്യുന്നതെന്ന് അറിയാന്‍ ഇടയാക്കുന്നു. മറ്റിഫെലോ പറയുന്നു.

യു.എസ് ആഫ്രിക്കന്‍ കമാന്‍ഡ് കേണല്‍ ചാപ്ളെയ്ന്‍ കരേന്‍ മിക്കറും ബ്രസ്സല്‍ സമ്മേളനത്തില്‍ പങ്കെടുത്തു. പ്രാര്‍ത്ഥനയ്ക്കും കൂട്ടായ്മയ്ക്കും അവരുടെ രാജ്യങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്നും നമ്മുടെ എല്ലാ ജനങ്ങളുടെയും നന്മയ്ക്കായി നമുക്ക് എങ്ങനെ ഒത്തുചേരാമെന്നും ജ്ഞാനവും ഉള്‍ക്കാഴ്ചയും പങ്കിടുന്നതിനായി ഒത്തുചേര്‍ന്നു.

ബ്രസ്സല്‍ സമ്മേളനത്തില്‍ പങ്കെടുത്ത ആഫ്രിക്കന്‍ ചാപ്ളെയ്നുകള്‍ ചിലര്‍ നൈജീരിയ, സൊമാലിയ തുടങ്ങിയ തീവ്രവാദ മേഖലയില്‍ സേവനം അനുഷ്ഠിക്കുന്നു. മറ്റു ചിലര്‍ സുഡാന്‍, കോംഗോ, എത്യോപ്യ എന്നിവിടങ്ങളിലും.