ക്രിസ്തുവിനെ സ്വീകരിച്ചതിനു 15-കാരിക്ക് വിദ്യാഭ്യാസം നഷ്ടമായി. വീട്ടില്‍ കഴിയുന്നത് പീഢനം സഹിച്ച്
എത്യോപ്യയുടെയും സുഡാനുമായുള്ള അതിര്‍ത്തിക്കടുത്തുള്ള ഹരോജി വാഡോയിലെ ഒരു മുസ്ളീം കുടുംബത്തില്‍ ജനിച്ച ഇന്ഡിമിക്കായില് എന്ന 15-കാരി ക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിനു വീട്ടുകാരുടെയും നാട്ടുകാരുടെയും കുറ്റപ്പെടുത്തലും പീഢനവും സഹിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് മിക്കായീല്‍ ക്രിസ്തുവിനെ അനുഭവിക്കുവാന്‍ തീരുമാനിച്ചത്. ഈ വിവരം അറിഞ്ഞ വീട്ടുകാര്‍ തീരുമാനത്തില്‍നിന്നും പിന്മാറാന് നിരന്തരം ആവശ്യപ്പെട്ടു.
എന്നാല്‍ ക്രിസ്തുവിനെ തള്ളിപ്പറയാന്‍ വിസമ്മതിച്ച മിക്കായിലിനെ ഉപദ്രവിക്കുവാനും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുവാനും തുടങ്ങി.
ഞാന്‍ കുടുംബത്തിനു അപമാനം വരുത്തിയെന്നും സമൂഹത്തെ വഞ്ചിച്ചുവെന്നും പറഞ്ഞ് എല്ലാവരും എന്നെ ശത്രുവിനെപ്പോലെ കണ്ടു.
മുസ്ളീം ഭൂരിപക്ഷ പ്രദേശമായ ഡാംബി ഡോളോയിലെ തന്റെ വീട്ടില്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഒരു തടവുകാരിയെപ്പോലെ കഴിയുകയാണെന്ന് മിക്കായീല്‍ പറഞ്ഞു.
അഞ്ചാം ക്ളാസില്‍ പഠിക്കുമ്പോള്‍ത്തന്നെ അവള്‍ക്ക് സ്കൂള്‍ പഠനം നിര്‍ത്തേണ്ടിവന്നു. വീട്ടിനു പുറത്ത് മിക്കായീലിനെ കൊല്ലാന്‍ ആയുധ ധാരികളായ അക്രമികളെ നിയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ക്രിസ്തുവിനെ സ്വീകരിച്ചതിന്റെ പേരില്‍ കടുത്ത ഭയവും പീഢനവും നേരിടുന്നുണ്ട് എന്ന് എനിക്കറിയാം, എങ്കിലും ഞാന്‍ എന്റെ ദൈവത്തോടു ദിവസവും പ്രാര്‍ത്ഥിക്കുന്നു.
മിക്കായീല്‍ പറയുന്നു. ദൈവമക്കള് ഈ കുട്ടിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക.

