യിസ്രായേലില്‍ രണ്ട് ലക്ഷത്തോളം കോടിശ്വരന്മാര്‍: ലോക സമ്പത്ത് പട്ടികയില്‍ 18-മത്തെ സ്ഥാനം
യെരുശലേം: യിസ്രായേലില്‍ കോടീശ്വരന്മാരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച യു.ബിഎസ് വാര്‍ഷിക ഗ്ളോബല്‍ വെല്‍ത്ത് റിപ്പോര്‍ട്ട് പറയുന്നു.
ശക്തമായ സാമ്പത്തിക വിപണികളുടെ വര്‍ദ്ധനവിന്റെ ഫലമായാണ് ഈ വര്‍ദ്ധനവ്. 2025 അവസാനത്തോടെ യിസ്രായേലില്‍ 1,95,000 കോടീശ്വരന്മാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.
2024-നെ അപേക്ഷിച്ച് 4.7 ശതമാനം വര്‍ദ്ധനവ്. യിസ്രായേല്‍ ഇപ്പോള്‍ ലോകത്തിലെ ശരാശരി വ്യക്തിഗത സമ്പത്തില്‍ 18-മത്തെ സ്ഥാനത്തെത്തി.
2025 അവസാനത്തോടെ ഡോളറില്‍ ഒരാള്‍ക്ക് ശരാശരി വ്യക്തിഗത സമ്പത്ത് 3,12,108 ഡോളര്‍ ആയിരുന്നു.
2024-ല്‍ ഇത് 2,84,224 ഡോളര്‍ ആയിരുന്നു. യിസ്രായേല്‍ ഇപ്പോള്‍ 8,800-ല്‍ അധികം ആളുകള്‍ കോടീശ്വരന്മാരായി.
എന്നിരുന്നാലും ഈ സമ്പത്ത് ബ്രാക്കറ്റിലുള്ള യിസ്രായേലികള്‍ രാജ്യത്തെ മുതിര്‍ന്ന ജനസംഖ്യയുടെ 13.2 ശതമാനം മാത്രമേ പ്രതിനിധീകരിക്കുന്നുള്ളുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

