ഗര്‍ഭഛിദ്ര നിരോധനം; സുപ്രീം കോടതിയെ വെല്ലുവിളിച്ച് ബൈഡന്‍

ഗര്‍ഭഛിദ്ര നിരോധനം; സുപ്രീം കോടതിയെ വെല്ലുവിളിച്ച് ബൈഡന്‍

Breaking News USA

ഗര്‍ഭഛിദ്ര നിരോധനം; സുപ്രീം കോടതിയെ വെല്ലുവിളിച്ച് ബൈഡന്‍
വാഷിംഗ്ടണ്‍ ‍: ഗര്‍ഭഛിദ്രം ഭരണഘടനാപരമായ അവകാശമല്ല എന്ന അമേരിക്കന്‍ സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ വാരിക്കോരി സഹായഹസ്തം.

മെഡിക്കല്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള ഉത്തരവിറക്കിയാണ് ബൈഡന്‍ കോടതി വിധിയ മറികടക്കുന്നത്. കോടതി വിധി ദുരന്ത സമാനമാണെന്ന് ഇദ്ദേഹം നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. പുതിയ ഉത്തരവ് പ്രകാരം ഗര്‍ഭ നിരോധനത്തിന് കൂടുതല്‍ മെഡിക്കല്‍ സഹായങ്ങള്‍ ലഭ്യമാക്കും.

ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളികകള്‍ ‍, അടിയന്തിര വൈദ്യസഹായം, കുടുംബാസൂത്രണ സേവനങ്ങള്‍ തുടങ്ങിയ കൂടുതല്‍ മെഡിക്കല്‍ സഹായങ്ങള്‍ ഉറപ്പാക്കും.

കൂടാതെ സംസ്ഥാന അതിര്‍ത്തികളില്‍ മൊബൈല്‍ അബോര്‍ഷന്‍ ക്ളിനിക്കുകളും മറ്റും സ്ഥാപിക്കാനും, വൈദ്യ സേവനത്തിനായി യാത്ര ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും സ്ത്രീകള്‍ക്കും സംരക്ഷണയൊരുക്കാനും നിര്‍ദ്ദേശമുണ്ട്.

1973-ലെ ചരിത്രപരമായ വിധി തള്ളി ഗര്‍ഭഛിദ്രം ഭരണഘടനാപരമായ അവകാശമല്ലെന്ന് സുപ്രീം കോടതി വിധിച്ചത് കഴിഞ്ഞ മാസമാണ്.

കോടതിവിധിയ്ക്കെതിരെ രാജ്യത്ത് ചില സംസ്ഥാനങ്ങളില്‍ ഗര്‍ഭഛിദ്ര ക്ളിനിക്കുകള്‍ അടച്ചു പൂട്ടിയിരുന്നു.

വിധിക്കെതിരെ വിവിധ ഭാഗങ്ങളില്‍ ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.