ആണ്‍കുഞ്ഞ് ജനിക്കാന്‍ പെണ്‍കുഞ്ഞിനെ ബലി നല്‍കിയ പിതാവ് അറസ്റ്റില്‍

ആണ്‍കുഞ്ഞ് ജനിക്കാന്‍ പെണ്‍കുഞ്ഞിനെ ബലി നല്‍കിയ പിതാവ് അറസ്റ്റില്‍

Breaking News India

ആണ്‍കുഞ്ഞ് ജനിക്കാന്‍ പെണ്‍കുഞ്ഞിനെ ബലി നല്‍കിയ പിതാവ് അറസ്റ്റില്‍
റാഞ്ചി: ആണ്‍കുഞ്ഞ് ജനിക്കാനായി പെണ്‍കുഞ്ഞിനെ ബലി നല്‍കിയ പിതാവ് പോലീസ് പിടിയില്‍ ‍.

ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പെഷാറര്‍ ബ്ളോക്കിലെ ലോഗര്‍ദാഗയിലാണ് സംഭവം നടന്നുള്ള പെണ്‍കുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തിയതിന് സുമന്‍ നെഗാസിയ (26)യെയാണ് അറസ്റ്റു ചെയ്തത്.

മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇയാള്‍ ഈ ക്രൂരമായ കൊലപാതകം നടത്തിയത്. കൊലപാതകം നടന്ന സമയം പെണ്‍കുട്ടിയുടെ അമ്മ സ്ഥലത്ത് ഇല്ലായിരുന്നു.

ആണ്‍കുട്ടി ജനിക്കണമെന്ന ആവശ്യവുമായി ഇയാള്‍ മന്ത്രവാദിയെ സമീപിച്ചിരുന്നതായും തുടര്‍ന്നു മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരം മകളെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നു മനസ്സിലാക്കുവാന്‍ കഴിഞ്ഞു.

സംഭവത്തെ തുടര്‍ന്നു മന്ത്രവാദിക്കായുള്ള പോലീസ് തിരച്ചില്‍ തുടരുകയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.