3 പേരെ കൊന്ന പ്രതി വധശിക്ഷ ഏറ്റുവാങ്ങിയതിനു മുമ്പ് ദൈവത്തെ സ്തുതിച്ചു, സഹ തടവുകാര്‍ഡക്ക് നന്ദിയും പറഞ്ഞു

3 പേരെ കൊന്ന പ്രതി വധശിക്ഷ ഏറ്റുവാങ്ങിയതിനു മുമ്പ് ദൈവത്തെ സ്തുതിച്ചു, സഹ തടവുകാര്‍ഡക്ക് നന്ദിയും പറഞ്ഞു

USA

3 പേരെ കൊന്ന പ്രതി വധശിക്ഷ ഏറ്റുവാങ്ങിയതിനു മുമ്പ് ദൈവത്തെ സ്തുതിച്ചു, സഹ തടവുകാര്‍ഡക്ക് നന്ദിയും പറഞ്ഞു

ടെക്സാസ്: യു.എസില്‍ ടെക്സാസിലെ ഹണ്ട്സ് വില്ലെയിലെ സംസ്ഥാന ജയിലില്‍ കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 6.34-ന് ഒരു യുവാവിനെ വധശിക്ഷയ്ക്കു വിധേയനാക്കി.

41 കാരനായ കെര്‍ സീന്‍ റാമിയാണ് വദിക്കപ്പെട്ടത്. വധശിക്ഷ നടപ്പാക്കുന്ന മുറിയില്‍ ഒരു ജെയില്‍ ചാപ്ളെയ്ന്‍ റാമിയുടെ വലതു തോളില്‍ ഇടതു കൈവച്ച് പ്രാര്‍ത്ഥന നടത്തി.

അതിനുശേഷം വാര്‍ഡന്‍ തടവുകാരനായ റാമിയോട് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്നു ചോദിച്ചു.

അപ്പോള്‍ റാമി ദൈവത്തെ സ്തുതിക്കുകയും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സഹ തടവുകാര്‍ക്കും നന്ദി പറയുകയുമാണ് ചെയ്തത്.

ടെക്സസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട എന്റെ കൂടെ വളര്‍ന്ന സഹോദരങ്ങള്‍ക്ക് അത് എന്നിലേക്ക് പകരുകയും ഒരു പുരുഷനാകുക എന്നതിന്റെ അര്‍ത്ഥം എന്താണെന്ന് കാണിച്ചു തരികയും ചെയ്തു.

കാരണം ഞാന്‍ ചെറുപ്പത്തിലേ ഇവിടെ വന്നു, പുരുഷത്വം എന്താണെന്നു മനസ്സിലായില്ല. സഹോദരന്മാരെ ഞാന്‍ നിങ്ങളെ വളരെയധികം അഭിനന്ദിക്കുന്നു.

വിഷം കുത്തിവെയ്ക്കുന്നതിനു തൊട്ടു മുമ്പ് റാമി പറഞ്ഞവസാനിപ്പിച്ചു. പെന്റോ ബാര്‍ബിറ്റലിന്റെ മാരകമായ അളവ് കുത്തിവച്ച് 1.4 മിനിറ്റിനുള്ളില്‍ എല്ലാ ചലനങ്ങളും നിലച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു പ്രഖ്യാപിച്ചു.

2005 ആഗസ്റ്റില്‍ ഹൂസ്റ്റണില്‍നിന്ന് 100 മൈല്‍ തെക്കു പടിഞ്ഞാറുള്ള ഒരു ചെറു ഗ്രാമമായ എഡ്നയില്‍ ഒരു വീട്ടില്‍ റാമിയും (19) സുഹൃത്ത് നോര്‍മനും അതിക്രമിച്ചു കയറി അവിടെയുണ്ടായിരുന്ന സാമുവല്‍ റോബോര്‍ട്ട്സ് (24), ടിഫാനി പീക്കോക്ക് (18) സെല്‍ഡോലേല്‍സ് (38) എന്നിവരെ വെടിവച്ചു കൊല്ലുകയായിരുന്നു.

ഇവരുടെ പക്കല്‍ മയക്കു മരുന്ന് ഉണ്ടെന്നും അത് തട്ടിയെടുക്കാനുമായിരന്നു അതിക്രമിച്ചു കയറിയതും. മയക്കു മരുന്ന് കണ്ടെത്തിയില്ല. തുടര്‍ന്നു ഇരുവരും പിടിയിലായി.

രണ്ടു പതിറ്റാണ്ടായി കേസ് നടന്നു വരികയായിരുന്നു. ഇരുവര്‍ക്കും കേടതി വധശിക്ഷ വിധിച്ചു. നോര്‍മനെ സെപ്റ്റംബര്‍ 16-ന് വധശിക്ഷയ്ക്കു വിധേയനാക്കി.

ഇരുവരും ആഫ്രിക്കന്‍ വംശജരായ യു.എസ്. പൌരന്മാരാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.