യു.എസില്‍ ലിംഗമാറ്റ ശസ്ത്രക്രീയകള്‍ വര്‍ദ്ധിക്കുന്നു; 4 വര്‍ഷംകൊണ്ട് വിധേയരായത് 48,019 പേര്
വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ലിംഗമാറ്റ ശസ്ത്രക്രീയയ്ക്കു വിധേയമായവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. 2016 മുതല്‍ 2020 വരെ മൊത്തം 48019 പേരാണ് ശസ്ത്രക്രീയയ്ക്ക് വിധേയരായതെന്ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ ഈ മാസം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതില്‍ ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യം 12-നും 18-നും ഇടയില്‍ പ്രായമുള്ളവരില്‍ കുറഞ്ഞത് 3,678 വ്യക്തികളെങ്കിലും ശരീരത്തില്‍ രൂപഭേദം വരുത്തുന്ന ലിംഗമാറ്റ ശസ്ത്രക്രീയയ്ക്കു വിധേയരായിരിക്കുന്നു എന്നതാണ്.
യു.എസിലെ ലിംഗഭേദം സ്ഥിരീകരിക്കുന്ന ശസ്ത്രക്രീയയുടെ ദേശീയ എസ്റ്റിമേറ്റുകള്‍ എന്ന പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ചു. ഇത്തരം രോഗികളെ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഡോ. ജേസണ്‍ റൈറ്റ്, ലിംഗ് യെന്‍ , യുകിയോ സുസുകി, കൊളംബിയ യൂണിവേഴ്സിറ്റ് കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് വിഭാഗത്തിലെ ഡോണ്‍ ഹെര്‍ഷ്മാന്‍ , സതേണ്‍ കാലിഫോര്‍ണിയ ലോസ് ഏഞ്ചല്‍സ് യൂണിവേഴ്സിറ്റ് ഒബ്സ്റ്ററ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തിലെ ഡോ. കോജിമാറ്റ് സുഹേ എന്നിവരാണ്.
ഇത്തരം നടപടിക്രമങ്ങള്‍ സ്വീകരിച്ച മിക്ക രോഗികളും 19-നും 30-നും ഇടയില്‍ പ്രായമുള്ളവരാണ്. (52.3 ശതമാനം) 31-നും 40-നും ഇടയില്‍ പ്രായമുള്ളവര്‍ 21.8 ശതമാനമാണ്.
40-നും 50-നും ഇടയില്‍ പ്രായമുള്ളവര്‍ 9.1 ശതമാനമാണ് ലിംഗമാറ്റം നടത്തുന്നവര്‍ ഭൂരിഭാഗവും ട്രാന്‍സ് ഐഡന്റിഫൈഡ് സ്ത്രീകളില്‍നിന്ന് ആരോഗ്യമുള്ള സ്തനങ്ങള്‍ നീക്കം ചെയ്തതോ അല്ലെങ്കില്‍ ട്രാന്‍സ് ഐഡന്റിഫൈഡ് പുരുഷന്മാരില് ബ്രെസ്റ്റ് ടിഷ്യുവിന്റെ നിര്‍മ്മാണമോ ഉള്‍പ്പെടുന്ന സ്തന, നെഞ്ച് ശസ്ത്രക്രീയകള്‍ എന്നിവയാണ്.
ലിംഗഭേദം സ്വീകരിക്കുന്ന ശസ്ത്രക്രീയകള്‍ എന്നു പരാമര്‍ശിക്കുന്ന നടപടികളെക്കുറിച്ച് ഇവര്‍ പറയുന്നത് മെച്ചപ്പെട്ട ജീവിത നിലവാരം, ഉയര്‍ന്ന സംതൃപ്തി, ലിംഗപരമായ ഡിസഫോറിയയുടെ കുറവ് അതുപോലെ വിഷാദവും ഉത്ക്കണ്ഠയും കുറയുന്നതുമായും അഭിപ്രായപ്പെടുന്നവരാണ് എന്നും പഠനം പറയുന്നു.

