ആപത്തില്‍ അകപ്പെട്ട സ്ത്രീകളെ മുഖഭാവത്തിലൂടെ തിരിച്ചറിഞ്ഞ് രക്ഷിക്കാന്‍ യു.പി. പോലീസ്
ലക്നൌ: സ്ത്രീകളുടെ സുരക്ഷ ശക്തമാക്കാന്‍ പുത്തന്‍ സാങ്കേതിക വിദ്യയുമായി ഉത്തര്‍പ്രദേശ് പോലീസ്.
ആപത്തിലായിരിക്കുന്ന സ്ത്രീകളെ അവരുടെ മുഖഭാവങ്ങളിലൂടെ തിരിച്ചറിഞ്ഞ് അതിവേഗത്തില്‍ സഹായമെത്തിക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് യു.പി. പോലീസ്.
നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറകളാണ് സ്ഥാപിക്കുക. സ്ത്രീകളുടെ മുഖഭാവങ്ങള്‍ നിരീക്ഷിച്ച് അപകടത്തില്പ്പെട്ടിരിക്കുന്നവരെ ക്യാമറകള്‍ പകര്‍ത്തും. തുടര്‍ന്ന് സമീപമുള്ള പോലീസ് സ്റ്റേഷനിലേക്ക് ജാഗ്രതാ സന്ദേശമയയ്ക്കുകയും ചെയ്യും.
ഇത്തരത്തില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി 200 ഹോട്ട്സ് സ്പോട്ടുകള്‍ പോലീസ് തിരഞ്ഞെടുത്തിട്ടുണ്ട്. ഇവിടങ്ങളില്‍ സ്ഥീപിക്കുന്ന ക്യാമറയിലൂടെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറാന്‍ സാധിക്കുന്ന തരത്തിലായിരിക്കും പ്രവര്‍ത്തനം.
പ്രശ്നത്തിലകപ്പെടുന്ന സ്ത്രീകളുടെ മുഖഭാവം കൈമാറുന്ന മുറയ്ക്ക് പോലീസ് സ്റ്റേഷനില്‍ സന്ദേശമെത്തിക്കുമെന്നാണ് അധികാരികള്‍ പറയുന്നത്.

