മരിച്ച ഭിക്ഷക്കാരിയുടെ വീട്ടില്‍ ചാക്കുകളില്‍ നിറച്ച ലക്ഷങ്ങളുടെ സമ്പാദ്യം

മരിച്ച ഭിക്ഷക്കാരിയുടെ വീട്ടില്‍ ചാക്കുകളില്‍ നിറച്ച ലക്ഷങ്ങളുടെ സമ്പാദ്യം

Breaking News India

മരിച്ച ഭിക്ഷക്കാരിയുടെ വീട്ടില്‍ ചാക്കുകളില്‍ നിറച്ച ലക്ഷങ്ങളുടെ സമ്പാദ്യം

മൈഡുരു: കര്‍ണാടകയിലെ മാണ്ഡ്യയില്‍ ഭിക്ഷാടനം നടത്തി ജീവിച്ച വയോധികയുടെ മരണശേഷം വീട്ടില്‍നിന്ന് ചാക്കുകളില്‍ നിറച്ച നിലയില്‍ ലക്ഷങ്ങളുടെ സമ്പാദ്യം കണ്ടെത്തി.

വാര്‍ദ്ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് മരണപ്പെട്ട ഹൂര്‍ (68) എന്ന ഭിക്ഷാടനക്കാരിയുടെ വീട്ടില്‍നിന്നാണ് എട്ടു ലക്ഷത്തോളം രൂപ കണ്ടെത്തിയത്.

മാണ്ഡ്യയിലെ സബ്ദരിയാബാദ് മെഹല്ലയില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന ഹൂര്‍ നഗരത്തിലെ റോഡുകളിലും നാല്‍ക്കവലകളിലും ഭിക്ഷയെടുത്താണ് ജീവിച്ചിരുന്നത്.

കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് സഹോദരി മരിച്ചതിനെത്തുടര്‍ന്ന് ഹൂര്‍ ഒറ്റയ്ക്കായിരുന്നു താമസം.

ഹൂരിന്റെ സംസ്ക്കാര ചടങ്ങുകള്‍ക്കുശേഷം ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വീട് പരിശോധിച്ചപ്പോഴാണ് മുപ്പതിലധികം ചാക്കുകളിലായി നോട്ടുകളും നാണയങ്ങളും നിറച്ച നിലയില്‍ ചാക്കുകെട്ടുകള്‍ കണ്ടെത്തിയത്.

ചാക്കുകളിലെ പണവും ബാങ്ക് അക്കൌണ്ടുകളിലെ ബാലന്‍സും പരിശോധിച്ചപ്പോള്‍ ആകെ 8,40,000 രൂപയോളം ഉള്ളതായി കണ്ടെത്തി.

ഈ പണം പിന്നീട് അവരുടെ സഹോദരങ്ങള്‍ക്ക് കൈമാറി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.