പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികച്ചുവയോടെ ബന്ധപ്പെടാൻ ശ്രമിച്ച 61 കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികച്ചുവയോടെ ബന്ധപ്പെടാൻ ശ്രമിച്ച 61 കാരൻ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികച്ചുവയോടെ ബന്ധപ്പെടാൻ ശ്രമിച്ച 61 കാരൻ അറസ്റ്റിൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ലാറി റോൺ നോർത്കട്ട് എന്നയാളാണ് ഒക്ടോബർ 21 ചൊവ്വാഴ്ച അറസ്റ്റിലായത്.

പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികച്ചുവയോടെ ബന്ധപ്പെടാൻ ശ്രമിച്ച 61 കാരൻ അറസ്റ്റിൽ
പി പി ചെറിയാൻ

ഒക്ലഹോമ(എഡ്മണ്ട്,):: ഓൺലൈൻ വഴി പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികച്ചുവയോടെ സംസാരിക്കുകയും ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്ത കേസിൽ 61 കാരനായ എഡ്മണ്ട് സ്വദേശി അറസ്റ്റിൽ.

ലാറി റോൺ നോർത്കട്ട് എന്നയാളാണ് ഒക്ടോബർ 21 ചൊവ്വാഴ്ച അറസ്റ്റിലായത്.

എഡ്മണ്ട് പോലീസിന്റെ ഇന്റർനെറ്റ് ക്രൈംസ് എഗെയ്ൻസ്റ്റ് ചിൽഡ്രൻ (ICAC) ടാസ്ക് ഫോഴ്സാണ് കേസ് അന്വേഷിക്കുന്നത്. മറ്റ്‌ സംസ്ഥാനത്തെ ഒരു നിയമപാലക ഏജൻസിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് പോലീസ് അറിയിച്ചു.

14 വയസ്സുള്ള പെൺകുട്ടിയാണെന്ന് കരുതി പ്രതി ലാറി റോൺ നോർത്കട്ട് ഓൺലൈൻ വഴി അശ്ലീലച്ചുവയോടെയും ലൈംഗിക ഉദ്ദേശ്യത്തോടെയും കുട്ടിയുമായി ആശയവിനിമയം നടത്തിയെന്നാണ് കേസ്.

പ്രതിയുടെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗിക ഉദ്ദേശ്യത്തോടെ ആശയവിനിമയം നടത്തിയ കുറ്റമാണ് ഇയാൾക്കമേൽ ചുമത്തിയിരിക്കുന്നത്.

സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ തെളിവുകളും ഒക്ലഹോമ കൗണ്ടി ജില്ലാ അറ്റോർണി ഓഫീസിന്റെ പരിശോധനയ്ക്ക് അയക്കുമെന്നും അധികൃതർ അറിയിച്ചു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!