ഛത്തീസ്ഗഢിലെ മതപരിവര്ത്തന നിരോധന നിയമം: സര്ക്കാരിന് നോട്ടീസ് നല്കി ഹൈക്കോടതി
ഛത്തീസ്ഗഢിലെ മതസ്വാതന്ത്ര്യ നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്യുന്ന ഒരു ഹര്ജി ഒക്ടോബര് 8-ന് ഛത്തീസ്ഗഢ് ഹൈക്കോടതയില് വാദം കേട്ടു.
പൌരാവകാശ വക്താക്കളും ന്യൂനപക്ഷ ക്രിസ്ത്യന് നേതാക്കളും സമര്പ്പിച്ച ഹര്ജിയില് ഉന്നയിച്ച എതിര്പ്പുകള്ക്ക് ഔദഗ്യോഗികമായി മറുപടി നല്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി സര്ക്കാരിന് മൂന്നാഴ്ചത്തെ നോട്ടീസ് നല്കി.
അഭിഭാഷകനായ ഹര്ഷ് മഹര് റസ്തോഗി സമര്പ്പിച്ച ഹര്ജിയില് ഹൈക്കോടതിയില് ഡോ. എസ് മുരളീധറും മനോജുമാണ് പ്രതിനിധീകരിച്ചത്.
ഒരു വ്യക്തിയുടെ വിശ്വാസങ്ങള് സ്ഥാന അംഗീകാരത്തെയോ മുന് കൂര് പൊതു അറിയിപ്പിനെയോ ആശ്രയിക്കരുതെന്ന് വാദിച്ചു.
പൊതു വെളിപ്പെടുത്തലുകള് നടത്തുന്നതിലും ഒന്നിലധികം സര്ക്കാര് അനുമതികള് നേടുന്നതിലും സ്വമേധയാ മതപരിവര്ത്തനം നടത്തുന്നവര്ക്കു പോലും നിയമം അനുശാസിക്കുന്നതിനാല് പ്രക്രീയ ദുഷ്കരമാണെന്ന് അവര് പറഞ്ഞു.
സംസ്ഥാനത്തെ ക്രിസ്ത്യന് ന്യൂനപക്ഷങ്ങള്ക്കെതിരെ പ്രത്യേകിച്ച് ഗോത്ര വര്ഗ്ഗ ആധിപത്യമുള്ള പ്രദേശങ്ങളില് വര്ദ്ധിച്ചു വരുന്ന ശത്രുതയുടെ പശ്ചാത്തലത്തിലാണ് നിയമ പോരാട്ടം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ