യു.എസില്‍നിന്നും നാടുകടത്തപ്പെട്ട ഇറാനിയന്‍ ക്രിസ്ത്യാനികള്‍ക്ക് കാനഡയില്‍ അഭയം

യു.എസില്‍നിന്നും നാടുകടത്തപ്പെട്ട ഇറാനിയന്‍ ക്രിസ്ത്യാനികള്‍ക്ക് കാനഡയില്‍ അഭയം

Breaking News USA West Asia

യു.എസില്‍നിന്നും നാടുകടത്തപ്പെട്ട ഇറാനിയന്‍ ക്രിസ്ത്യാനികള്‍ക്ക് കാനഡയില്‍ അഭയം

ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ ഇറാനില്‍നിന്നും പാലായനം ചെയ്തു അമേരിക്കയില്‍ അഭയം തേടി അവിടെനിന്നു നാടുകടത്തപ്പെട്ട ക്രിസ്ത്യന്‍ യുവതിക്ക് ഒടുവില്‍ കാനഡ അഭയം നല്‍കി.

അര്‍ട്ടെമിസ് 2024 ഡിസംബറില്‍ തന്റെ സഹോദരനോടൊപ്പം നിയമവിരുദ്ധമായി യു.എസില്‍ പ്രവേശിക്കുകയും സാന്‍ഡിഗോയില്‍ തടവിലാക്കപ്പെടുകയും ചെയ്തു. യു.എസില്‍ എത്തിയതിനു പിന്നാലെ അര്‍ട്ടെമിസിനു സഹോദരനില്‍നിന്ന് വേര്‍പരിയേണ്ടിവന്നു.

ഇസ്ളാം മതത്തില്‍നിന്നും യേശുക്രിസ്തുവിനെ സ്വീകരിച്ചതിന്റെ പേരിലായിരുന്നു ഇറാനില്‍നിന്നും രക്ഷപെടേണ്ടതായി വന്നത്.

അനധികൃത കുടിയേറ്റക്കാരെ യു.എസിനു പുറത്ത് പുനരധിവസിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി രണ്ട് മാസത്തിനുശേഷം പനാമയിലേക്ക് നാടുകടത്തപ്പെട്ട യു.എസില്‍ അഭയം തേടിയ 11 ഇറാനിയന്‍ ക്രിസ്ത്യാനികളില്‍ ഒരാലായിരുന്നു അര്‍ട്ടെമിസ്.

അര്‍ട്ടെമിസിനെ യു.എസില്‍നിന്നും നാടുകടത്തിയതിനെത്തുടര്‍ന്ന് മതസ്വാതന്ത്ര്യ സംഘടനകള്‍ പ്രതിരോധവുമായി രംഗത്തുവന്നു.

അര്‍ട്ടെമിസിന്റെ അവസ്ഥയും കേസും മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ കാനേഡിയന്‍ ദമ്പതികളായ ഇയാന്‍, നവോമി എലിയറ്റ് എന്നിവര്‍ അര്‍ട്ടെമിസിന് കാനഡയില്‍ അഭയം തേടാനുള്ള സ്പോണ്‍സര്‍ ചെയ്യാന്‍ വാഗ്ദാനം ചെയ്തു.

നിരവധി മാസത്തെ പ്രവര്‍ത്തനത്തിനും ശ്രമങ്ങള്‍ക്കും ശേഷം കാനഡയില്‍ ഒരു വീട് ലഭിച്ചു. അര്‍ട്ടെമിസിന്റെ സഹോദരനും യു.എസില്‍ അഭയം നല്‍കാന്‍ ഒരു അമേരിക്കന്‍ അഭിഭാഷന്‍ സഹായിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.