തീവ്ര മിഷന്‍ പരിശീലന പരിപാടിക്കിടെ സെമിനാരി വിദ്യാര്‍ത്ഥി മരണപ്പെട്ടു

തീവ്ര മിഷന്‍ പരിശീലന പരിപാടിക്കിടെ സെമിനാരി വിദ്യാര്‍ത്ഥി മരണപ്പെട്ടു

Breaking News USA

തീവ്ര മിഷന്‍ പരിശീലന പരിപാടിക്കിടെ സെമിനാരി വിദ്യാര്‍ത്ഥി മരണപ്പെട്ടു

മിഷന്‍ പരിശീലനത്തിന്റെ ഭാഗമായ യാത്രയ്ക്കിടെ സെമിനാരി വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു.

യു.എസില്‍ മിസോറിയിലെ കന്‍സാസ് സിറ്റിയിലുള്ള എസ്ബിസിയുടെ മിഡ് വെസ്റ്റേണ്‍ ബാപ്റ്റിസ്റ്റ് തിയോളജിക്കല്‍ സെമിനാരിയിലെ ബിരുദ സ്കൂളായ സ്പര്‍ജിയന്‍ കോളേജില്‍ പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥിയായ ബെഞ്ചമിന്‍ സ്പീഡലാണ് ശനിയാഴ്ച ഒരു തീവ്രമായ മിഷന്‍ പരിശീലന പരിപാടിയുടെ ഭാഗമായി ഹൈക്കിംഗ് (പ്രയാസമേറിയ സ്ഥലങ്ങളിലൂടെയുള്ള കാല്‍നട യാത്ര) നടത്തുന്നതിനിടെ മരണപ്പെട്ടത്.

അദ്ദേഹത്തിന് 20 വയസ്സായിരുന്നു.

ഞങ്ങളുടെ മകനും സഹോദരനുമായ ബെഞ്ചമിന്‍ ഒരു കാല്‍നടയാത്രയ്ക്കിടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു കര്‍ത്താവിനോടൊപ്പം ചേര്‍ന്നു.

സ്പീഡലിന്റെ കുടുംബം ബുധനാഴ്ച ഫേസ്ബുക്കില്‍ അറിയിച്ചു. വ്യാന്‍ ഡോട്ട് കൌണ്ടി ഷെരിഫ് ഓഫീസും സ്പീഡലിന്റെ മരണം സ്ഥിരീകരിച്ചു.

ഒരു വ്യാജ സംഭവവും സംശയിക്കപ്പെട്ടിട്ടില്ലെന്ന് പത്രക്കുറിപ്പില്‍ പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം ഏകദേശം 7.40-ന് വ്യാന്‍ ഡോട്ട് കൌണ്ടി തടാകത്തിനു സമീപം വച്ച് മെഡിക്കല്‍ സഹായത്തിനായി വിളി വന്നു.

സ്പീഡലിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചു. ഒരു പ്രാദേശിക ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു.

ഫ്യൂഷന്‍ മിഷണറി പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് തീവ്രമായ ബൂട്ട്-ക്യാമ്പ് ശൈലിയിലുള്ള പരിശീലന കാലയളവാണിതെന്ന് സ്പര്‍ജിയന്‍ കോളേജ് അധികാരികള്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.