വെറുതേ നടന്നാല്‍ 33,000 രൂപാ ശമ്പളം, ബ്രിട്ടനില്‍ അപേക്ഷ ക്ഷണിക്കുന്നു

വെറുതേ നടന്നാല്‍ 33,000 രൂപാ ശമ്പളം, ബ്രിട്ടനില്‍ അപേക്ഷ ക്ഷണിക്കുന്നു

Europe

വെറുതേ നടന്നാല്‍ 33,000 രൂപാ ശമ്പളം, ബ്രിട്ടനില്‍ അപേക്ഷ ക്ഷണിക്കുന്നു
ലണ്ടന്‍ ‍: വെറുതേ തെക്കു വടക്ക് നടന്നാല്‍ ഒന്നും ലഭിക്കികയില്ല എന്ന പഴമൊഴിയുണ്ട്.
പക്ഷെ വെറുതേ നടക്കുന്നത് ഒരു ജോലിയായി അംഗീകരിച്ച് ശമ്പളം തന്നെ കിട്ടുന്ന വാര്‍ത്തയാണ് ഇംഗ്ളണ്ടില്‍ നിന്നും വരുന്നത്. വെറുതേ നടന്നാല്‍ എന്നു പറഞ്ഞാല്‍ കാലില്‍ ചെറുപ്പിട്ടു തന്നെ വേണം നടക്കാന്‍ ‍.

യു.കെയില്‍ പ്രവര്‍ത്തിക്കുന്ന ബെഡ്റും അത്ലറ്റിക്സ് എന്ന കമ്പനിയാണ് പണം നല്‍കുക. ഇനി ജോലിയെക്കുറിച്ച് പറയാം. കമ്പനിയുടെ ഏറ്റവും പുതിയ സ്ളീപ്പറുകള്‍ ‍, ബൂട്ടുകള്‍ ‍, ലോഞ്ച് വെയര്‍ തുടങ്ങിയവ ധരിക്കുക മാത്രമല്ല, ഇല്‍പ്പന്നങ്ങളെക്കുറിച്ച് വിവരണവും നല്‍കണം.

ഒരു പുരുഷനും സ്ത്രീക്കുമാണ് അവസരം ഉള്ളത്. മാസത്തില്‍ രണ്ടു ദിവസം മാത്രം ജോലി ചെയ്യുന്നതിന് 33,000 രൂപാ ശമ്പളവും നല്‍കും.

12 മാസമേ ജോലിയുണ്ടാകൂ. ജോലിക്കായി തൊഴിലന്വേഷകരെ തേടുന്നു. അപേക്ഷകള്‍ ഫെബ്രുവരി അവസാനം വരെ സ്വീകരിക്കും. പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാര്‍ച്ചില്‍ ജോലി ലഭിക്കുകയും ചെയ്യും എന്നാണ് കമ്പനി പരസ്യം നല്‍കിയിരിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.