സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം; പുരുഷന്മാരില്‍ വന്ധ്യതയ്ക്കു സാധ്യതയെന്നു പഠനം

സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം; പുരുഷന്മാരില്‍ വന്ധ്യതയ്ക്കു സാധ്യതയെന്നു പഠനം

Breaking News Health

സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം; പുരുഷന്മാരില്‍ വന്ധ്യതയ്ക്കു സാധ്യതയെന്നു പഠനം
സ്മാര്‍ട്ട് ഫോണിന്റെ അമിത ഉപയോഗം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നുള്ള വസ്തുത നിലനില്‍ക്കെ ഞെട്ടിപ്പിക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി.

അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം പുരുഷന്മാരില്‍ വന്ധ്യതയ്ക്കു വരെ കാരണമാകുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

രാത്രി വളരെ വൈകിയും ഗാഡ്ജറ്റുകളില്‍നിന്നുള്ള വെളിച്ചവും പുരുഷന്മാരില്‍ ബീജത്തിന്റെ ഗുണം കുറയുന്നതും തമ്മില്‍ ബന്ധമുണ്ടെന്നാണ് വര്‍ച്വല്‍ സ്ളീപ് 2020 മീറ്റിംഗില്‍ പുറത്തു വിട്ടിരിക്കുന്നത്.

വന്ധ്യതയുടെ കാരണങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും മനസ്സിലാക്കുന്നതിനും ആരോഗ്യമുള്ള ബിജത്തെയും പ്രത്യുത്പാദനശേഷിയെയും ഫോണ്‍ റേഡിയേഷന്‍ എങ്ങനെ ബാധിക്കുന്നുവെന്നും കണ്ടെത്തുന്നതിനാണ് പഠനം നടത്തിയത്.

സ്മാര്‍ട്ട് ഫോണുകള്‍ ‍, ടാബ്ളറ്റുകള്‍ എന്നിവയുടെ ഉപയോഗം ബീജ ചലനത്തെയും ബീജത്തിന്റെ കട്ടിയെയും കുറയ്ക്കുന്നുവെന്നാണ് കണ്ടെത്തല്‍ ‍.

ഡിജിറ്റല്‍ ഉപകരണങ്ങളില്‍നിന്നുള്ള ഷോര്‍ട്ട് വെപ്ളോങ് ലൈറ്റുകളുടെ സാന്നിദ്ധ്യം കൂടുതല്‍ നേരിടേണ്ടി വരുന്നത് ബീജത്തിന്റെ ഗുണ നിലവാരം കുറയ്ക്കാന്‍ ഇടയാകും. ഇതെല്ലാം പുരുഷന്മാരില്‍ വന്ധ്യതയ്ക്കു ഇടയാകുമെന്നും പഠനത്തില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.