ബ്രസീലില്‍ പെന്തക്കോസ്തുകാരുടെ എണ്ണം വര്‍ദ്ധിക്കുന്നു; 14.3 ദശലക്ഷം ആളുകള്‍

ബ്രസീലില്‍ പെന്തക്കോസ്തുകാരുടെ എണ്ണം വര്‍ദ്ധിക്കുന്നു; 14.3 ദശലക്ഷം ആളുകള്‍

Breaking News Europe

ബ്രസീലില്‍ പെന്തക്കോസ്തുകാരുടെ എണ്ണം വര്‍ദ്ധിക്കുന്നു; 14.3 ദശലക്ഷം ആളുകള്‍

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബ്രസീലിലെ ജനസംഖ്യയില്‍ 8.1 ശതമാനം പേരും പെന്തക്കോസ്തു വിഭാഗത്തില്‍പ്പെട്ടവരാണ്.

ഏകദേശം 14.3 ദശലക്ഷം ആളുകള്‍. 2022-ലെ സെന്‍സസില്‍ നിന്ന് പുതുതായി പുറത്തിറങ്ങിയ ഡാറ്റാ പ്രകാരം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചിലരില്‍ ഏറ്റും പുതിയ മതവിഭാഗമായി സുവിശേഷ വിഭാഗക്കാര്‍ മാറിയിരിക്കുന്നു.

ബ്രസീലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഗ്രഫി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് (ഐബിജിഇ) പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 10-നും 14-നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 31.6 ശതമാനം സുവിശേഷ വിഹിത സഭക്കാരാണ്.

ആകെ ജനസംക്യയില്‍ 84 ശതമാനവും ക്രിസ്ത്യാനികളായി തിരിച്ചറിയുന്നുവെങ്കിലും ഏറ്റവും വലിയ വിഭാഗം കത്തോലിക്കരാണ്. 56.7 ശതമാനം

. സുവിശേഷ വിഹിത സഭക്കാര്‍ ഇപ്പോള്‍ ജനസംഖ്യയുടെ 26.9 ശതമാനമാണ്. ഏകദേശം 56 ദശലക്ഷം ആളുകള്‍. ബാപ്റ്റിസ്റ്റുകള്‍, പ്രസ്ബിറ്റീരിയന്‍സുമാര്‍, മെതഡിസ്റ്റുകള്‍ എന്നിവര്‍ ഉള്‍പ്പെടയുള്ള പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ 3.2 ശതമാനമാണ്.

ആളുകളുടെ മതപരമായ ബന്ധം രേഖപ്പെടുത്തുന്ന രീതിയില്‍ വന്ന മാറ്റങ്ങള്‍ കാരണം പെന്തക്കോസ്തല്‍ ക്രിസ്ത്യാനികളുടെ യഥാര്‍ത്ഥ എണ്ണം കൂടുതലായിരിക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ബ്രസീലിലെ ഏറ്റവും വലിയ മതമായി കത്തോലിക്കാ മതം തുടരുന്നുവെങ്കിലും വിശ്വാസികളുടെ എണ്ണം കുത്തനെ കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.