യേശു സഞ്ചരിച്ച ഗലീല കടലില്‍ 2000 വര്‍ഷം പഴക്കമുള്ള തുറമുഖം കണ്ടെത്തി

യേശു സഞ്ചരിച്ച ഗലീല കടലില്‍ 2000 വര്‍ഷം പഴക്കമുള്ള തുറമുഖം കണ്ടെത്തി

Asia Breaking News Top News

യേശു സഞ്ചരിച്ച ഗലീല കടലില്‍ 2000 വര്‍ഷം പഴക്കമുള്ള തുറമുഖം കണ്ടെത്തി

പുതിയ നിയമത്തില്‍ യേശുവും ശിഷ്യന്മാരും സഞ്ചരിക്കുകയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത ഗലീല കടലിന്റെ തീരത്ത് പുരാതന തുറമുഖത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.

ഗലീലിയ കടലിലെ കഫര്‍ന്നഹൂമില്‍ വലിയ കല്ലുകള്‍കൊണ്ട് നിര്‍മ്മിച്ച റോമന്‍ കാലഘട്ടത്തിലെ ഒരു തുറമുഖ അവശിഷ്ടമാണിത്. കടുത്ത വരള്‍ച്ചയെത്തുടര്‍ന്ന് ജലനിരപ്പ് താഴ്ന്ന കഫര്‍ന്നഹൂമിന്റെ വടക്കന്‍ തീരത്താണ് കല്ലുകള്‍ പാകിയ നിര്‍മ്മിതികള്‍ കണ്ടെത്തിയത്.

ഏകദേശം 10 മുതല്‍ 13 അടി വരെ അകലത്തില്‍ സമാന്തരമായി നിര്‍മ്മിച്ച രണ്ട് വലിയ കല്ലുകളുടെ നിരകളാണ് ഇവിടെ കണ്ടെത്തിയത്. ഒരേ സമയം രണ്ട് വലിയ വള്ളങ്ങള്‍ക്ക് ഇവിടെ സുരക്ഷിതമായി അടുക്കുവാന്‍ സാധിക്കുമായിരുന്നു.

യേശുവിന്റെ കാലത്തെ കഫര്‍ന്നഹൂമില്‍ വലിയ തോതിലുള്ള ഒരു സമുദ്ര വാണിജ്യ കേന്ദ്രം ഉണ്ടായിരുന്നു.

മൂന്നാം നൂറ്റാണ്ടില്‍ ഈ പ്രദേശത്ത് നിലനിന്നിരുന്ന സജീവമായ മല്‍സ്യ ബന്ധനത്തെയും വ്യാപരത്തെയും കുറിച്ച് മനസ്സിലാക്കാന്‍ ഇത് നമ്മെ സഹായിക്കുമെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു.

പുതിയ നിയമത്തില്‍ യേശു വെള്ളത്തിന്‍മീതെ നടന്നു ശിഷ്യന്മാരെ വിളിച്ചത് എന്നിവയുടെ പശ്ചാത്തലം ഗലീല തീരത്തുനിന്നാണ് എന്നതിനാല്‍ പുതിയ ഈ കണ്ടെത്തല്‍ വിശ്വാസികള്‍ക്കും ചരിത്രകാരന്മാര്‍ക്കും ഒരുപോലെ ആവേശം നല്‍കുന്ന ഒരു കണ്ടെത്തലാണ്.

1986-ല്‍ ഇതേ ഗലീല കടല്‍ തീരത്തുനിന്നും ചെളിയില്‍ ആഴ്ന്നു കിടന്ന ഒരു വലിയ വള്ളത്തിന്റെ അവശിഷ്ടം ഗവേഷകര്‍ കണ്ടെത്തിയരുന്നു. ഇതിന് ജീസസ് ബോട്ട് എന്നു വിളിച്ചു വരുന്നു.

കാര്‍ബണ്‍ ഡേറ്റിങ്ങില്‍ ഏകദേശം ബിസി ഒന്നാം നൂറ്റാണ്ടില്‍ ഉപയോഗിച്ച വള്ളമാണിതെന്ന് പരിശോധനയില്‍ കണ്ടെത്തി.

ദേവദാരു, ഓക്ക് മരം എന്നിവകൊണ്ട് നിര്‍മ്മിച്ച ഈ വള്ളത്തിന് 27 അടി നീളവും 7.5 അടി വീതിയും 4.3 അടി ഉയരവുമുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.