നെല്ലിക്കാ ജ്യൂസ് രോഗ പ്രതിരോധത്തിനും ആരോഗ്യ സംരക്ഷണത്തിനും
വളരെയധികം പോഷക സമൃദ്ധവും ഗുണഗമങ്ങളുമുള്ള ഒരു പഴവര്‍ഗ്ഗമാണ് നെല്ലിക്ക.
രോഗപ്രതിരോധ ശേഷിയ്ക്കും, ആരോഗ്യ സംരക്ഷണത്തിനും നെല്ലിക്കാ ജ്യൂസ് കഴിക്കുന്നത് പ്രയോജനം ചെയ്യും. പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാന്‍ അത്ഭുതകരമായ ശേഷിയുണ്ട് നെല്ലിക്കാ ജ്യൂസിന്.
നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ഗാലിക് ആസിഡ്, ഗുലോട്ടാനിന്, എലജിക് ആസിഡ്, കോറിലജിന് എന്നിവയാണ് ഈ അത്ഭുത ശേഷിയെ സഹായിക്കുന്ന ഘടകങ്ങള്‍ .
ദിവസവും നെല്ലിക്കാ ജ്യൂസ് കുടിച്ചാല്‍ ചീത്ത കൊളസ്ട്രോളിന്റെ ലവല്‍ കുറയുകയും നല്ല കൊളസ്ട്രോളിന്റെ ലെവല്‍ ഉയരുകയും ചെയ്യും.
തിളക്കമാര്‍ന്ന ചര്‍മ്മത്തിന് രാവിലെ വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക. നെല്ലിക്കയിലുള്ള മെഡിസിനല്‍ തെറാപ്പി ഗുണങ്ങള്‍ :- പനി, ജലദോഷം എന്നിവയെ ശമിപ്പിക്കാന്‍ കഴിവുണ്ട്.
കണ്ണിന്റെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ ദിവസവും നെല്ലിക്കാ ജ്യൂസ് കഴിക്കുന്നത് നല്ലതാണ്.

