ക്രിസ്തുമതം സ്വീകരിച്ച ആദിവാസികള്‍ക്ക് ജാര്‍ഖണ്ഡില്‍ സംവരണാനുകൂല്യം നിഷേധിക്കാന്‍ നീക്കം

Breaking News India

ക്രിസ്തുമതം സ്വീകരിച്ച ആദിവാസികള്‍ക്ക് ജാര്‍ഖണ്ഡില്‍ സംവരണാനുകൂല്യം നിഷേധിക്കാന്‍ നീക്കം
റാഞ്ചി: ജാര്‍ഖണ്ഡ് സംസ്ഥാനത്ത് ആദിവാസി സമൂഹത്തില്‍ നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായവര്‍ക്കും മറ്റു മതങ്ങളിലേക്കു പോയവര്‍ക്കും സര്‍ക്കാരില്‍നിന്നുള്ള സംവരണ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കാന്‍ പദ്ധതിയെന്ന് പ്രാദേശിക ഹിന്ദു ദിനപത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.

റാഞ്ചി എഡീഷനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രഭാത് ഖബര്‍ എന്ന പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. ആദിവാസികളായ പട്ടികവര്‍ഗ്ഗ വിഭാഗത്തിനുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങളും സംവരണ ആനുകൂല്യങ്ങളും ആദിവാസികളില്‍നിന്നു മറ്റു മതങ്ങളിലേക്കു പോയവര്‍ക്കു നല്‍കാനാവില്ലെന്നുള്ള നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു.

ആദിവാസികള്‍ക്കു നല്‍കി വന്നിരുന്ന ജാതി സര്‍ട്ടിഫിക്കറ്റുകളും ആനുകൂല്യങ്ങളും ഇനി മറ്റു മതത്തിലേക്കു പോയവര്‍ക്ക് ലഭിക്കില്ലെന്നും പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ ആയിരക്കണക്കിനു ക്രൈസ്തവരെ ഇതു ബാധിക്കും. അവര്‍ക്ക് സാമ്പത്തിക സഹായങ്ങളും, ജോലി സംവരണവും ഇല്ലാതാകും.

ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ അടുത്ത കാലത്ത് ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. സര്‍ക്കാരിന്റെ പുതിയ നീക്കത്തില്‍ ക്രൈസ്തവര്‍ ആശങ്കയിലാണ്.