എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് കാല്‍സ്യം. പാലും,
പാലുല്‍പ്പന്നങ്ങളുമാണ് കാല്‍സ്യത്തിന്റെ പ്രധാന ശ്രോതസ്സ്.
രണ്ടു ഗ്ളാസ് പാലില്‍നിന്നുതന്നെ നമുക്ക് ആവശ്യമുള്ള കാല്‍സ്യം കിട്ടും.
ഇലക്കറികളാണ് മറ്റൊരു ശ്രോതസ്സ്. റാഗിയിലും ധാരാളമായി കാല്‍സ്യം അടങ്ങിയിട്ടുണ്ട്. കാല്‍സ്യം പോലെതന്നെ എല്ലിന്റെ ആരോഗ്യത്തിന് മഗ്നീഷ്യവും വേണം.
പച്ചക്കറികള്‍ , പയറുവര്‍ഗ്ഗങ്ങള്‍ , അണ്ടിപ്പരിപ്പ്, പൈനാപ്പിള്‍ , ഉരുളക്കിഴങ്ങ് എന്നിവയിലെല്ലാം മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്.
അതുപോലെ ദിവസവും 20 മിനിറ്റു നേരം വെയില്‍ കൊള്ളണം.
ഇതിലൂടെ ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉദ്പ്പാദിപ്പിക്കപ്പെടുന്നു.
ഇതിലൂടെ ശരീരത്തിന് കാല്‍സ്യത്തെ ആഗീരണം ചെയ്യാന്‍ കഴിയും.

