ഗ്രാമത്തിലെ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം മാതൃകയാക്കാന്‍ ഗവേഷകര്‍

ഗ്രാമത്തിലെ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം മാതൃകയാക്കാന്‍ ഗവേഷകര്‍

Breaking News Europe Health

ഇറ്റാലിയന്‍ ഗ്രാമത്തിലെ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം മാതൃകയാക്കാന്‍ ഗവേഷകര്‍

ഇറ്റലിയിലെ സാര്‍ഡിനിയിലെ മലയോര ഗ്രാമമായ ബൊലോറ്റാനയിലെ ജനങ്ങളുടെ ദീര്‍ഘായുസ്സിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

പ്രത്യേകിച്ച് സ്ത്രീകളുടെ ആയുര്‍ ദൈര്‍ഘ്യത്തെക്കുറിച്ചാണ് ലോക ശ്രദ്ധ നേടിയത്. ബെലോറ്റാനയിലെ സ്ത്രീകള്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള സ്ത്രീകളേക്കാള്‍ നൂറ് വയസുവരെ ജീവിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ഭക്ഷണ ക്രമം, ശാരീരിക അധ്വാനം, ശക്തമായ കുടുംബ ബന്ധങ്ങള്‍, ഊഷ്മളമായ സാമൂഹിക ബന്ധങ്ങള്‍ എന്നിവയാണ് ദീര്‍ഘായുസ്സിനു പിന്നിലെ രഹസ്യങ്ങളെന്നാണ് ഗവേഷകരുടെ നിഗമനം.

ബൊലോറ്റാനന്‍ ഇപ്പോള്‍ ലോകത്തിലെ ദീര്‍ഘായുസ് ഹോട്ട്സ്പോട്ട് ആയി മാറിക്കഴിഞ്ഞു.

അവിടെ 70 വയസു പിന്നിടുന്ന സ്ത്രീകള്‍ നൂറു വയസുവരെ ജീവിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഇവിടത്തെ 70 വയസു തികഞ്ഞ സ്ത്രീകളില്‍ ഏകദേശം 13.8 ശതമാനം വരെ നൂറു വയസുവരെ ജീവിക്കുമെന്നാണ് കണക്കുകള്‍ നിരത്തി വ്യക്തമാക്കുന്നത്.

ഇറ്റലിയിലെ മറ്റു നഗരങ്ങളിലുള്ള സ്ത്രീകളില്‍ ഏകദേശം 3.5 ശതമാനവും അമേരിക്കയിലെ സ്ത്രീകളില്‍ 3.6 ശതമാനമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഏകദേശം 2,300 ഓളം താമസക്കാരുള്ള ബൊലോറ്റാനയിലെ ജനസംഖ്യാ രേഖകള്‍ ഗവേഷകര്‍ വിശദമായി പഠിച്ചു.

ഇവിടത്തെ ജനനവും മരണവും കൃത്യമായി വിലയിരുത്താന്‍ സഹായിക്കുന്ന വിശ്വസനീയമായ ചരിത്ര രേഖകളുണ്ടെന്ന് ഷിക്കാഗോയിലെ ഇല്ലിനോയി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് പബ്ളിക് ഹെല്‍ത്തിലെ എപ്പിഡെമിയോളജി പ്രോ. എസ്. ജെയ് ഓള്‍ഷാന്‍സ്കി പറഞ്ഞു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുനിസിപ്പല്‍ മാമോദീസ രേഖകള്‍ ലഭ്യമായതിനാല്‍ ആളുകളുടെ പ്രായം കൃത്യമായി പരിശോധിച്ച് ഉറപ്പു വരുത്താന്‍ തങ്ങള്‍ക്കു സാധിച്ചതായി അദ്ദേഹം പറയുന്നു.

1900-1925 കാലയളവില്‍ ബൊലോറ്റാനയില്‍ ജനിച്ച 3,060 പേരില്‍ നൂറുവയസു തികഞ്ഞ 38 പേരെ ഗവേഷകര്‍ രേഖപ്പെടുത്തി.

ബൊലോറ്റാനയില്‍ കുത്തനെയുള്ള കുന്നുകളുള്ളതിനാല്‍ ഇവിടത്തുകാര്‍ കൂടുതലായി നടക്കുന്നു. നടത്തം ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ്.

കൂടാതെ ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പന്നമായ ഒലിവ് ഓയില്‍ മുതല്‍ ഭക്ഷ്യ വസ്തുക്കളില്‍ ഭൂരിഭാഗവും പ്രദേശികമായി ഉല്‍പ്പാദിപ്പിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.