തലച്ചോറും കമ്പ്യൂട്ടറും ഒന്നിക്കാനുള്ള പരീക്ഷണം ഉടന്‍
ന്യുയോര്‍ക്ക്: നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ മനുഷ്യനെയും കമ്പ്യൂട്ടറിനെയും ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച ബ്രെയിന്‍ ചിപ്പുകളുടെ മനുഷ്യരിലെ പരീക്ഷണങ്ങള്‍ ആറു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് ടെസ്ള സ്പേസ് എക്സ് സ്ഥാപകനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്ക്.
ഇദ്ദേഹത്തിന്റെ സംരംഭമായ ന്യൂറാലിങ്ക് കമ്പനി നിര്‍മ്മിച്ച ബ്രയിന്‍ ചിപ്പ് ഇന്റര്‍ഫേസാണ് മനുഷ്യരില്‍ പരീക്ഷിക്കുക. നിലവില്‍ മൃഗങ്ങളിലെ ഇതിന്റെ പരീക്ഷണം തുടരുന്നുണ്ട്.
മനുഷ്യരിലെ ക്ളിനിക്കല്‍ ട്രയലിനുള്ള എഫ്.ഡി.എ.യുടെ അംഗീകാരത്തിനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോള്‍ .
ചലനശേഷി നഷ്ടമായവര്‍ക്ക് ആശയ വിനിമയം നടത്താനും പരസഹായമില്ലാതെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ചിപ്പുകള്‍ സഹായിക്കുമെന്ന് മസ്ക് പറയുന്നു.
പാര്‍ക്കിന്‍സണ്‍ , ഡിമെന്‍ഷ്യ, അല്‍ഷൈമേഴ്സ് രോഗികളിലെ ഓര്‍മ്മകള്‍ ശേഖരിക്കാനും അവ റിസ്റ്റോര്‍ ചെയ്യാനും ഈ ചിപ്പുകളിലൂടെ ലക്ഷ്യമിടുന്നു.
2020-മുതല്‍ ചിപ്പിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. 2016-ലാണ് മസ്ക് ന്യുറാലിങ്ക് സ്ഥാപിച്ചത്.
മനുഷ്യരെയും യന്ത്രങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ഹൈബാന്‍ഡ് വിഡ്ത് ബ്രയിന്‍ മെഷീന്‍ ഇന്റര്‍ഫേസുകള്‍ വികസിപ്പിച്ച് അതിലൂടെ മനസുകൊണ്ടും ചിന്തകള്‍കൊണ്ടും മനുഷ്യനും ഉപകരണങ്ങളും തമ്മില്‍ ആശയ വിനിമയം സാദ്ധ്യമാക്കുകയാണ് ന്യുറാലിങ്ക് ബ്രയിന്‍ ചിപ്പുകളുടെ ലക്ഷ്യം.
ഒരു വര്‍ഷം മുമ്പേ മസ്തിഷ്ക്കത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ചെറിയ വയര്‍ലെസ് ചിപ്പിന്റെയും ഒപ്പം ചെറു വയറുകളുടെയും സഹായത്തോടെ ഒരു കുരങ്ങിനു സ്വന്തം മനസ്സുകൊണ്ടു മാത്രം വീഡിയോ ഗെയിം നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു.

