യു.എസ്. സൈനികനായി യുക്രൈനില്‍ വന്നു; ഇപ്പോള്‍ ക്രിസ്തുവിന്റെ അംബാസിഡര്‍

യു.എസ്. സൈനികനായി യുക്രൈനില്‍ വന്നു; ഇപ്പോള്‍ ക്രിസ്തുവിന്റെ അംബാസിഡര്‍

Breaking News USA

യു.എസ്. സൈനികനായി യുക്രൈനില്‍ വന്നു; ഇപ്പോള്‍ ക്രിസ്തുവിന്റെ അംബാസിഡര്‍
ഖേര്‍സണ്‍ ‍: റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ ആരംഭ കാലത്ത് യു.എസ്. എലൈറ്റ് സ്പെഷ്യല്‍ ഫോഴ്സായ ഗ്രീന്‍ സെറെറ്റിന്റെ ഒരു സൈനികനായി യുക്രൈനിലെത്തിയതായിരുന്നു ക്രിസ്ത്യന്‍ ഹിക്കി എന്ന യുവാവ്.

നേരത്തെ ഒരു നാവികനായി സേവനം തുടങ്ങിയ ഹിക്കി യുക്രൈനിലേക്കു ഒരു നിയോഗം പോലെയായിരുന്നു ഗ്രീന്‍ സെറെറ്റില്‍ ചേര്‍ന്നത്. യുദ്ധത്തില്‍ യുക്രൈന്‍ ഭടന്മാരെ സഹായിക്കാനായിരുന്നു ഈ യു.എസ്. ട്രൂപ്പിനെ അയച്ചത്.

യുക്രൈനിലെ യുദ്ധ മേഖലയില്‍ എല്ലാം തകര്‍ന്നു തരിപ്പണമായി. യുക്രൈന്‍ സൈനികരുടെ ദയനീയ സ്ഥിതി നേരില്‍ കണ്ടു.

മനസ്സിനും ശരീരത്തിനും മുറിവേറ്റ ഇവരെ കണ്ടപ്പോള്‍ ദുഃഖം തോന്നി. തന്റെ അനുഭവം ഒരു മാദ്ധ്യമത്തിനു നല്‍കിയാണ് ഹിക്കി തന്റെ സേവന പ്രവര്‍ത്തനങ്ങള്‍ ലോകത്തോടു അറിയിച്ചത്.

തന്റെ കണ്‍മുന്നില്‍ കാണുന്ന ഭടന്മാരെ സഹായിക്കാന്‍ ആവുന്നതുപോലെ ചെയ്തു. അവര്‍ക്ക് ആവശ്യത്തിനു മരുന്നുകളില്ലായിരുന്നു. തന്റെ കൈവശമുണ്ടായിരുന്നത് ചിലര്‍ക്കു നല്‍കി സഹായിച്ചു. അവര്‍ക്ക് യേശുക്രിസ്തുവിന്റെ സ്നേഹവും കരുതലും പകര്‍ന്നു നല്‍കി.

ക്രമേണ താന്‍ ഒരു യു.എസ്. പട്ടാളക്കാരനല്ല ഇവിടെ ക്രിസ്തുവിന്റെ ഒരു അംബാസിഡറാണെന്ന് ഹിക്കി അവരോടു പറഞ്ഞു. ദൈവവചനവും അത്യാവശ്യ സഹായങ്ങളും പട്ടാളക്കാര്‍ക്കു നല്‍കി.

ഇവരൊക്കെ 7 മാസം മുമ്പുവരെ ഡ്രൈവര്‍മാരും, ബേക്കറി തൊഴിലാളികളും, നിയമജ്ഞന്മാരുമൊക്കെയായിരുന്നു എന്നു ഹിക്കിക്കു മനസ്സിലായി. എല്ലാവരും രാജ്യത്തിനുവേണ്ടി പൊരുതുന്നു.

താന്‍ ഇപ്പോള്‍ ഒരു സമ്പൂര്‍ണ്ണ ക്രിസ്ത്യന്‍ മിഷണറിയാണ്. ഇവിടെ ഗ്രാമങ്ങളിലൂടെ കടന്നുചെന്നു സാധാരണക്കാരുടെയിടയിലും പ്രവര്‍ത്തിക്കുന്നു. ഹിക്കിയുടെ ഒരു ടീം തന്നെ കിഴക്കന്‍ യുക്രൈനില്‍ പ്രവര്‍ത്തിക്കുന്നു.

പട്ടാളക്കാര്‍ക്കും ജനങ്ങള്‍ക്കും ഭക്ഷണവും വെള്ളവും മരുന്നുകളും അത്യാവശ്യ സാധന സാമഗ്രികളും നല്‍കുന്നു. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ക്ക് തങ്ങളെക്കുറിച്ച് നല്ല മതിപ്പുണ്ട്.

മറ്റു സഭകളുമായി ചേര്‍ന്നുകൊണ്ടാണ് ഹിക്കിയുടെ പ്രവര്‍ത്തനങ്ങള്‍ ‍. തകര്‍ന്ന ജനത്തിനു യേശുക്രിസ്തുവിന്റെ സത്യ സുവിശേഷം പങ്കുവെയ്ക്കുന്നു ഹിക്കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.