കാലാവസ്ഥാ വ്യതിയാനം ഭക്ഷണത്തിലെ പോഷകങ്ങളെ ഇല്ലാതാക്കുന്നുവെന്ന് ഗവേഷകര്‍

കാലാവസ്ഥാ വ്യതിയാനം ഭക്ഷണത്തിലെ പോഷകങ്ങളെ ഇല്ലാതാക്കുന്നുവെന്ന് ഗവേഷകര്‍

Breaking News Global Health

കാലാവസ്ഥാ വ്യതിയാനം ഭക്ഷണത്തിലെ പോഷകങ്ങളെ ഇല്ലാതാക്കുന്നുവെന്ന് ഗവേഷകര്‍

കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിയുടെ നിലനില്‍പ്പിനാധാരമായ ആഹാര സാധനങ്ങളുടെ പോഷകങ്ങളെ ഇല്ലാതാക്കുന്നുവെന്ന് ഗവേഷകര്‍.

കാലാവസ്ഥാ വ്യതിയാനം നമ്മുടെ ഭക്ഷണത്തിലെ പ്രധാന പോഷകങ്ങളുടെ കുറവ് വേഗത്തിലാക്കുന്നുവെന്ന് നാലു ഭൂഖണ്ഡങ്ങളില്‍നിന്നും 15 പ്രമുഖ ശാസ്ത്രജ്ഞന്മാര്‍ പറയുന്നു.

ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗത്തിനും ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി2, കാല്‍സ്യം, ഇരുമ്പ്, അയഡിന്‍ എന്നിവ ഉള്‍പ്പെടെ ആവശ്യമായ സൂഷ്മ പോഷകങ്ങള്‍ അവരുടെ ഭക്ഷണത്തില്‍നിന്നും ലഭിക്കുന്നില്ല.

ഗവേഷക സംഘത്തിലെ പ്രമുഖരിലൊരാളായ യിസ്രായേലിലെ വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ പ്രൊഫസറായ ആസാഫ് അഹറോണി പറഞ്ഞു.

ഇതിനു പുറമേ 700 ദശലക്ഷത്തിലധികം ആളുകള്‍ യഥാര്‍ത്ഥ പട്ടിണി അനുഭവിക്കുന്നു.

വളര്‍ന്നു വരുന്ന ഈ ആഗോള ഭീഷണിയെ നേരിടാന്‍ ശാസ്ത്രജ്ഞര്‍ ലോകത്തിലെ ഭക്ഷ്യ വിതരണത്തിന്റെ പോഷക നിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ അടിയന്തിര ആഹ്വാനം നല്‍കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.