എഐയ്ക്ക് ആത്മാവില്ല; വചനാടിസ്ഥാനത്തില്‍ എഐയെ തള്ളിപ്പറഞ്ഞ് പാസ്റ്റര്‍

എഐയ്ക്ക് ആത്മാവില്ല; വചനാടിസ്ഥാനത്തില്‍ എഐയെ തള്ളിപ്പറഞ്ഞ് പാസ്റ്റര്‍

Breaking News Top News

എഐയ്ക്ക് ആത്മാവില്ല; വചനാടിസ്ഥാനത്തില്‍ എഐയെ തള്ളിപ്പറഞ്ഞ് പാസ്റ്റര്‍

ആധുനിക സമൂഹത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന നവീന ടെക്നോളജി സര്‍വ്വ വ്യാപകമായി മാറിയിരിക്കുന്നു. എന്നാല്‍ അതിന്റെ ഫലങ്ങള്‍ നല്ലതോ ചീത്തയോ ആകട്ടെ ഒരു നിഗൂഢതയായി തുടരുന്നു. എഐയ്ക്കെതിരായി ശക്തമായി മുന്നറിയിപ്പ് നല്‍കുകയാണ് ഒരു യു.എസ്. പാസ്റ്റര്‍.

അമേച്വര്‍ കലാ ചരിത്രകാരനും എഴുത്തുകാരനുമായ നാഷ്വില്ലെ സ്വദേശിയായ പാസ്റ്റര്‍ റസ് റാംസെ അടുത്തയിടെ ഒരു പ്രമുഖ ക്രിസ്ത്യന്‍ ചാനലില്‍ ഫെയ്ത്ത്/ കള്‍ച്ചര്‍ എന്ന പരിപാടിയ്ക്കിടെയാണ് എഐയ്ക്കെതിരായി ബൈബിള്‍ വചനത്തിലൂടെ പ്രതികരിച്ചത്. അദ്ദേഹം എഐയുടെ വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചു. പ്രത്യേകിച്ചും കലാപരമായ ആവിഷ്ക്കാരവുമായി ബന്ധപ്പെട്ടത്.

എല്ലാ തരത്തിലും രൂപത്തിലും ഞാന്‍ എഐയെ ഒഴിവാക്കിയിട്ടുണ്ട്. റാംസെ വ്യക്തമാക്കുന്നു. എഐയെക്കുറിച്ചുള്ള റാംസെയുടെ ഉല്‍ക്കണ്ഠ ലളിതവും എന്നാല്‍ അഗാധവുമാണ്. എഐയ്ക്ക് ആത്മീവില്ല.

ബൈബിള്‍ സത്യത്തില്‍ സമ്പന്നമാണ്. ആത്മാവിന്റെ പാരാമീറ്ററുകളെക്കുറിച്ച് ബൈബിള്‍ വ്യക്തമാക്കുന്നു. ബൈബിളിന്റെ എഴുത്തുകാര്‍ ഓരോരുത്തരും ദൈവത്താല്‍ പ്രചോദിതരായിരുന്നു.

“എല്ലാ തിരുവെഴുത്തും ദൈവനിശ്വാസീയമാകയാല്‍ ദൈവത്തിന്റെ മനുഷ്യന്‍ സകല സല്‍പ്രവര്‍ത്തിക്കും വരം പ്രാപിച്ചു തികഞ്ഞവന്‍ ആകേണ്ടതിനു ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളതും ആകുന്നു” ( 2 തിമൊ. 3:16,17).

മനുഷ്യനെ ദൈവം സൃഷ്ടിച്ചത്: ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു. (ഉല്‍പ്പത്തി 1:27). മനുഷ്യന്‍ ആദ്യം ആത്മാവും രണ്ടാമതായി ശരീരവുമാണ്.

നമ്മള്‍ മ്യൂസിയം സന്ദര്‍ശിക്കുവാന്‍ പോകുമ്പോള്‍ കലയെ ഇത്രയധികം ശക്തമാക്കുന്നതിന്റെ ഒരു ഭാഗം അത് ആത്മാവുള്ള ഒരാളില്‍നിന്നും, കഷ്ടപ്പാടുകള്‍ അനുഭവിച്ച ഒരാളില്‍നിന്നും നിര്‍മ്മിക്കപ്പെട്ടതാണ്. എഐയ്ക്ക് കഷ്ടപ്പാട് എന്താണെന്ന് അറിവില്ല. കാരണം എഐയ്ക്ക് ആത്മാവില്ല. റാംസെ വിശദീകരിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.