റെസിഡൻഷ്യൽ അപ്പോളോജെറ്റിക്സ് ഉച്ചകോടിയും പരിശീലനവും (ASTra 2026)

റെസിഡൻഷ്യൽ അപ്പോളോജെറ്റിക്സ് ഉച്ചകോടിയും പരിശീലനവും (ASTra 2026)

Kerala

Residential Apologetics Summit and Training (ASTra 2026)

നിങ്ങളുടെ വിശ്വാസത്തെ മറ്റുള്ളവര്‍ ചോദ്യം ചെയ്യുമ്പോൾ അതിനെ പ്രതിരോധിക്കാൻ നിങ്ങൾക്ക് കഴിയുമോ?

ഇന്നത്തെ കാലത്ത് നിരീശ്വരവാദം, മതേതര ചിന്തകൾ, വ്യത്യസ്ത മതവിശ്വാസങ്ങൾ, വിവിധ ലോകവീക്ഷണങ്ങൾ എന്നിവയുമായി നമ്മുടെ യുവാക്കളും വിശ്വാസികളും ദിവസവും ഏറ്റുമുട്ടുകയാണ്.

ക്രിസ്തീയ വിശ്വാസം സത്യമാണോ?

അതുകൊണ്ട് എന്തെങ്കിലും പ്രയോജനം മനുഷ്യര്‍ക്കുണ്ടോ?

ചരിത്രത്തിൽ ക്രൈസ്തവവിശ്വാസം ലോകത്തെ മാറ്റിമറിച്ചിട്ടുണ്ടോ?

ഈ കാലത്തും എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാക്കാനാകുമോ?
ബൈബിളിനെ പൂർണ്ണമായും ദൈവ വചനമായി വിശ്വസിക്കാമോ?

യേശുക്രിസ്തു യഥാർത്ഥത്തിൽ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റുവോ ?
ചരിത്രത്തിൽ ക്രിസ്തുമതത്തിന്‍റെ പേരിൽ നടന്നതായി പറയപ്പെടുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് എന്തു പറയും?

ഇസ്‌ലാം, ഹിന്ദുമതം, നിരീശ്വരവാദം എന്നിവയുടെ മുൻപിൽ ക്രൈസ്തവികതയുടെ പ്രസക്തിയെന്ത്?

ഈ ചോദ്യങ്ങളെ നേരിടാൻ നാമും നമ്മുടെ തലമുറയും സജ്ജരാണോ?

എന്താണ് വിശ്വസിക്കേണ്ടത് എന്നുമാത്രമല്ല — എന്തുകൊണ്ട് അവ വിശ്വസിക്കണം എന്നും നാം അറിഞ്ഞിരിക്കണം.

പ്രയാസകരമായ ഇത്തരം ചോദ്യങ്ങൾക്ക് യുക്തിസഹമായ ഉത്തരം നൽകാനും വിശ്വാസികളെ സജ്ജരാക്കാനുമായി സാക്ഷി അപ്പോളജറ്റിക്സ് നെറ്റ്‌വർക്ക് ഇന്ത്യയിലെ പ്രമുഖ അപ്പോളജറ്റിക്സ് സംഘങ്ങളായ സത്യ ടുഡേ അപ്പോളജറ്റിക്സ്, തമിഴ്‌നാട് ക്രിസ്ത്യൻ അപ്പോളജറ്റിക്സ് നെറ്റ്‌വർക്ക്, ഗ്രേ സെൽസ്, വെരിറ്റാസ്‌പ്രോബ്, അപ്പോളജറ്റിക്സ് മീഡിയ, സാഫ്റ്റ് അപ്പോളജറ്റിക്സ്, കാർപ്പെന്‍റേഴ്‌സ് ഡെസ്‌ക് എന്നിവരുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് റെസിഡൻഷ്യൽ അപ്പോളജറ്റിക്സ് സമ്മിറ്റ് ആൻഡ് ട്രെയിനിങ് (ASTra 2026) സംഘടിപ്പിക്കുന്നു!

സാക്ഷി അപ്പോളജറ്റിക്സ് നെറ്റ്‌വർക്ക് ഇന്ത്യൻ അപ്പോളജറ്റിക്സിൽ പ്രത്യേകമായ പ്രവർത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരാണ്.

ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍–ഇസ്ലാം സംവാദങ്ങളിലൊന്ന് നടത്തിയിട്ടുള്ളത്, മസ്ജിദിനകത്തു വെച്ച് സംവാദം നടത്തിയത്, ഹിന്ദു സന്യാസികളുമായുള്ള സംവാദവും, വിഎച്ച്പി, ബജ്‌റംഗ് ദൾ തുടങ്ങിയ ഹിന്ദുത്വ സംഘടനകളുടെ ഉദ്യോഗസ്ഥരുമായുള്ള സംവാദവും ഇതിൽപ്പെടും.

മറ്റു പങ്കാളികളും വിവിധ വിഷയങ്ങളില്‍ പ്രത്യേക പരിജ്ഞാനം നേടിയവരും ഇന്ത്യയുടെ പല ഭാഗങ്ങളിലായി അപ്പോളജെറ്റിക്സ്‌ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നവരുമാണ്.

എന്തുകൊണ്ട് നിങ്ങൾ ASTra 2026-ൽ പങ്കെടുക്കണം?

ആഴത്തിലുള്ള പഠനം: നിങ്ങളുടെ വിശ്വാസത്തെ ആഴത്തിൽ മനസ്സിലാക്കാനും ഏത് ചോദ്യങ്ങൾക്കും യുക്തിസഹമായി ഉത്തരം നൽകാനും പഠിക്കാം.

തെരഞ്ഞെടുക്കാവുന്ന ട്രാക്കുകൾ: ‘ഹിന്ദുമത ട്രാക്ക്’ അല്ലെങ്കിൽ ‘ഇസ്‌ലാം ട്രാക്ക്’ എന്നിങ്ങനെ നിങ്ങളുടെ താല്പര്യാനുസരണം തിരഞ്ഞെടുക്കാവുന്ന ഇലക്ടീവുകൾ (നിരീശ്വരവാദ വിഷയങ്ങൾ രണ്ട് ട്രാക്കുകളിലും ഉൾപ്പെടുന്നു).

പ്രഗൽഭരായ അധ്യാപകർ: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 25-ലേറെ റിസോഴ്‌സ് പേഴ്‌സൺസ്. ഹൈന്ദവ സംഘടനകളോടും ഇസ്‌ലാമിക പണ്ഡിതരോടും നിരീശ്വരവാദികളോടും വലിയ രീതിയില്‍ സംവാദങ്ങൾ നടത്തിയവരും ഒറ്റയ്‌ക്കും കൂട്ടായും 70-ലേറെ അപ്പോളജറ്റിക്സ് പുസ്തകങ്ങൾ രചിച്ചവരുമാണ് ക്ലാസുകൾ നയിക്കുന്നത്.

പ്രായോഗിക സമീപനം: ശാസ്ത്രത്തെയും സംസ്കാരത്തെയും വിശ്വാസത്തിന്‍റെ വെളിച്ചത്തിൽ സമീപിക്കാനും, അടുത്ത തലമുറയെ വിശ്വാസത്തിൽ ശക്തരാക്കാനും ക്രിസ്തീയ വിശ്വാസത്തെ പ്രതിരോധിക്കാനുമുള്ള പ്രായോഗിക പരിശീലനം നേടാനും ഇതിലൂടെ സാധിക്കും.

ക്ലാസുകൾ നയിക്കുന്നവരെല്ലാം സന്നദ്ധസേവനമായി പങ്കെടുക്കുന്നതുകൊണ്ട് ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഈ ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

തീയതി: 2026 ഒക്ടോബർ 17 (ശനി), 18 (ഞായർ – അർധദിനം), 19 (തിങ്കൾ)
????
വേദി: മാർ ഗ്രിഗോറിയോസ് റിന്യൂവൽ സെന്റർ, മാർ ഇവാനിയോസ് വിദ്യാനഗർ, നാലഞ്ചിറ, തിരുവനന്തപുരം (ഗിരിദീപം കൺവെൻഷൻ സെന്ററിന് സമീപം)
താമസസൗകര്യം: പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക താമസസൗകര്യം. (കുടുംബമായി ഒരുമിച്ചു താമസിക്കണമെങ്കിൽ മുൻകൂട്ടി അറിയിക്കുക. ഇതിന്‍റെ ചിലവ് സ്വയം വഹിക്കേണ്ടതാണ്).

രജിസ്‌ട്രേഷൻ ഫീസ് (3 ദിവസത്തെ താമസവും ഭക്ഷണവും ഉൾപ്പെടെ):
ഏർളി ബേർഡ് ഓഫർ (സെപ്റ്റംബർ 30, 2026 വരെ മാത്രം):

വിദ്യാർഥികൾക്ക്: ₹1,000
മറ്റുള്ളവർക്ക്: ₹2,500

(ഒക്ടോബർ 1 മുതൽ ഫീസ് വിദ്യാർഥികൾക്ക് ₹1,500 ഉം മറ്റുള്ളവർക്ക് ₹3,000 ഉം ആയിരിക്കും).
സീറ്റുകൾ പരിമിതമാണ്!

ഇന്ന് തന്നെ നിങ്ങളുടെ രജിസ്ട്രേഷൻ ഉറപ്പാക്കുക. രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക:
https://pages.razorpay.com/ASTra2026

വരിക. പഠിക്കുക. സജ്ജരാകുക.

വിശ്വാസത്തിൽ ഉറച്ചുനിൽക്കുക •

അസത്യത്തെ പ്രതിരോധിക്കുക •

ക്രിസ്തുവിനെ പ്രഘോഷിക്കുക •

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.