രാവിലെ വെറും വയറ്റില്‍ പാല്‍ കുടിയ്ക്കാമോ?
സമൃദ്ധമായ പോഷക ഗുണങ്ങള്‍ അടങ്ങിയതാണ് പാല്‍. ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു.
കൂടാതെ നമ്മുടെ എല്ലുകളുടെ ശക്തിക്കും പാല്‍ കുടിക്കുന്നത് വളരെ നല്ലതാണ്. പേശികളെ ശക്തിപ്പെടുത്താനും മസ്തിഷ്ക്കം നന്നായി പ്രവര്‍ത്തിക്കുന്നതിനും പാല്‍ സഹായിക്കുന്നു.
പാലില്‍ വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നു. പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് രാവിലെ വെറും വയറ്റില്‍ പാല്‍ കുടിക്കാമോ എന്ന്? ഈ ചോദ്യത്തിനു വ്യക്തമായ ഉറപ്പുള്ള ഒരു മറുപടി ഇന്നുവരെ ലഭിച്ചിട്ടില്ല. രാവിലെ വെറും വയറ്റില്‍ പാല്‍ കുടിച്ചാല്‍ ഗുണങ്ങളും ദോഷങ്ങളുമുണ്ട്.
രാവിലെ വെറും വയറ്റില്‍ പാല്‍ കുടിക്കുന്നത് നിങ്ങളുടെ ദഹന വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. കൂടാതെ ദുര്‍ബലമായ എല്ലുകള്‍ക്ക് ജീവന്‍ നല്‍കുകയും പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
അതുപോലെ രാവിലെ വെറും വയറ്റില്‍ പാല്‍ കുടിച്ചാല്‍ ചിലര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ലാക്ടോസ് ഇല്ലായ്മ ഉണ്ടാകാം. വയറുവേദന, വയറിളക്കം അല്ലെങ്കില്‍ ഗ്യാസ് പ്രശ്നം എന്നിവയ്ക്കും കാരണമാകുന്നു. അഥവാ വെറും വയറ്റില്‍ പാല്‍ കുടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തണുത്ത പാല്‍ കുടിക്കാന്‍ ശ്രദ്ധിക്കുക.
ഇത് അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് കാരണമാകില്ല. വെറും വയറ്റില്‍ സ്ഥിരമായി പാല്‍ കുടിച്ചാല്‍ ശരീരഭാരം വര്‍ദ്ധിക്കാനും സാദ്ധ്യതയുണ്ട്.
അതുകൊണ്ട് വെറും വയറ്റില്‍ പാല്‍ കുടിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കുടിക്കുക.

