മഹാരാഷ്ട്രയില്‍ ബൈബിള്‍, സുവിശേഷ പ്രതികള്‍ വിതരണം ചെയ്ത 22 സ്ത്രീകള്‍ക്കെതിരെ കേസെടുത്തു
മഹാരാഷ്ട്രയില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം കര്‍ശനമായി പ്രാബല്യത്തില്‍ വരുന്ന ദിവസത്തിനുമുമ്പ് 18 വയസുള്ള ഒരു വിദ്യാര്‍ത്ഥിയെ മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ച് 22 ക്രിസ്ത്യന്‍ സുവിശേഷകര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ആഗസ്റ്റ് 25-ലെ എഫ്ഐആര്‍ റിപ്പോര്‍ട്ട് പ്രകാരം, ആദിവാസികള്‍ കൂടുതലുള്ള പാല്‍ഘര്‍ ജില്ലയിലെ മൊഖാഡ ഉപജില്ലയിലെ വാകദ്പാഡ ഗ്രാമത്തിലാണ് ആരോപിക്കപ്പെടുന്ന സംഭവം നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ആഗസ്റ്റ് 21-ന് താനെ ജില്ലയിലെ ഉല്‍ഹാസ് നഗറില്‍നിന്നുള്ള 46 കാരിയായ സത്യവതി ബാലകൃഷ്ണ കുബെ എന്നയാളുടെ നേതൃത്വത്തിലുള്ള സ്ത്രീ സംഘം പ്രദേശവാസികള്‍ക്ക് ബൈബിളുകള്‍, സുവിശേഷ ഗ്രന്ഥങ്ങള്‍ എന്നിവ വിതരമം ചെയ്യാന്‍ ശ്രമിച്ചു.
ഈ പുസ്തകങ്ങള്‍ വായിക്കുന്നതുമൂലം രോഗങ്ങള്‍ ഭേദമാകുവാന്‍ സാധിക്കുമെന്ന് വിതരണത്തിനിടെ ഒരു വിദദ്യാര്‍ത്ഥിയോടു പറഞ്ഞു.
കുട്ടി ഇത് നിരസിക്കുകയും ചില ഗ്രാമീണരെ വിവരം അറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വദ്യാര്‍ത്ഥിയുടെ വീട്ടിലെത്തിയ ചിലര്‍ കുബെ ഹിന്ദു ദൈവങ്ങള്‍ക്കെതിരെ പരാമര്‍ശനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചു.
മതവികരങ്ങള്‍ വൃണപ്പെടുത്തിയുള്‍പ്പെടയുള്ള കുറ്റകൃത്യങ്ങള്‍ക്കായി കുബെയെയും പ്രദേശവാസിയായ മറ്റൊരാളെയും പോലീസ് പ്രധാന പ്രതികളായി ഉള്‍പ്പെടുത്തി.
കൂടുതല്‍ അന്വേഷണം തുടരുന്നതിനാല്‍ ദക്ഷിണേന്ത്യയിലെ ഹൈദരാബാദ് നഗരത്തില്‍നിന്നുള്ള 22 സ്ത്രീകളായ ഇവരെ പോലീസ് വിട്ടയച്ചെങ്കിലും ഇതുവരെയും ആരെയും അറസറ്റു ചെയ്തിട്ടില്ല.
ഓഗസ്റ്റ് 28 മുതലാണ് മഹാരാഷ്ട്രയില്‍ മതസ്വാതന്ത്ര്യ നിയമം 2026 നിര്‍ബന്ധിതമാക്കിയത്.

