പ്രാവാചക നിന്ദ: രണ്ട് ക്രിസ്ത്യന്‍ സഹോദരങ്ങളുടെ വധശിക്ഷ ശരിവച്ച് കോടതി

പ്രാവാചക നിന്ദ: രണ്ട് ക്രിസ്ത്യന്‍ സഹോദരങ്ങളുടെ വധശിക്ഷ ശരിവച്ച് കോടതി

Asia Breaking News Top News

പ്രാവാചക നിന്ദ: രണ്ട് ക്രിസ്ത്യന്‍ സഹോദരങ്ങളുടെ വധശിക്ഷ ശരിവച്ച് കോടതി

ലാഹോര്‍ ‍: പ്രവാചക നിന്ദാ കേസില്‍ രണ്ട് ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്ക് 2018-ല്‍ വിധിച്ച വധശിക്ഷ ശരിവച്ച് പാക്കിസ്ഥാന്‍ കോടതി.

ഖൈസര്‍ അയൂബ്, അമൂന്‍ അയൂബ് എന്നീ സഹോദരങ്ങള്‍ 2011-ല്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിന്റെ പേരിലാണ് കേസ്.

പ്രവാചകനെ അധിക്ഷേപിച്ചു എന്നാരോപിച്ച് മുഹമ്മദ് സയീദ് എന്നയാള്‍ നല്‍കിയ പരാതിയിന്മേലായിരുന്നു കേസ്. തുടര്‍ന്ന് 2018-ല്‍ ഇരുവര്‍ക്കും സെക്ഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. ആ വിധിയാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ കോടതി ശരിവച്ചത്.

എന്നാല്‍ മുഹമ്മദ് സയീദ് നല്‍കിയ പരാതി വ്യാജമാണെന്നും 2011-ല്‍ ഖൈസര്‍ അയൂബ് ജോലി ചെയ്യുന്ന സ്ഥലത്ത് സഹപ്രവര്‍ത്തകനുമായി തര്‍ക്കം ഉണ്ടായെന്നും ആ വൈരാഗ്യത്തിന് ഇയാള്‍ അയൂബിനും സഹോദരനുമെതിരെ പ്രവാചക നിന്ദാ കേസ് കൊടുക്കുകയായിരുന്നുവെന്നും പ്രതികള്‍ക്ക് നിയമസഹായം നല്‍കുന്ന സെന്റര്‍ ഫോര്‍ ലീഗല്‍ എയ്ഡ്, അസിസ്റ്റന്‍ന്‍സ് ആന്‍ഡ് സെറ്റില്‍മെന്റ് പറഞ്ഞത്.

കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഇരുവരും രാജ്യം വിട്ടിരുന്നു. തുടര്‍ന്നു 20212-ല്‍ ഇവര്‍ പാക്കിസ്ഥാനിലേക്ക് തിരിച്ചു വന്നതോടെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഇരുവരും വിവാഹിതരാണ്. ഖൈസര്‍ അയൂബിന് 3 കുട്ടികളുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.