അയല്‍ രാജ്യങ്ങളില്‍ അവരുടെ സാന്നിദ്ധ്യമുണ്ട്, ഇന്ത്യ കരുതിയിരിക്കണമെന്ന് യിസ്രായേലിന്റെ മുന്നറിയിപ്പ്
ന്യൂഡെല്‍ഹി: തീവ്രവാദി കാര്യങ്ങലില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്കി യിസ്രായേല്‍.
ഹമാസിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാനിലും ബംഗ്ളാദേശിലും വര്‍ദ്ധിച്ചു വരികയാണെന്നും ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിതന്നെയാണെന്നും ഇന്ത്യയിലെ യിസ്രായേല്‍ സ്ഥാനാപതി റൂവന്‍ അസര്‍ ഒരു ദേശീയ മാദ്ധ്യമത്തിനു അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
ഹമാസിന്റെ യിസ്രായേല്‍ ആക്രമണങ്ങള്‍ക്ക് ശേഷം ഹമാസിന്റെ നീക്കങ്ങള്‍ പാക്കിസ്ഥാനിലും ബംഗ്ളാദേശിലും ശക്തമാണ്.
നിലവില്‍ അവരുടെ രഹസ്യ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
ഈ നീക്കങ്ങള്‍ തീവ്രവാദ സംഘടനകള്‍ ഒരു മാതൃകയായി സ്വീകരിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും ഇത് മറ്റ് രാജ്യങ്ങള്‍ക്ക് അപകടമുണ്ടാക്കുമെന്നും റൂവന്‍ അസര്‍ കൂട്ടിച്ചേര്‍ത്തു.
ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ കൂടുതല്‍ വ്യാപിക്കുന്നതിലെ ആശങ്ക ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

