യെരുശലേമിലെ അല്‍ അഖ്സയിലേക്ക് യഹൂദന്മാര്‍ ഇരച്ചു കയറി; സംഘര്‍ഷം
യെരുശലേം: ഫ്ളാഗ് മാര്‍ച്ചിനു മുന്നോടിയായി നൂറോളം വരുന്ന യിസ്രായേലി വലതുപക്ഷ യഹൂദ ദേശീയ വാദികള്‍ യെരുശലേമിലെ അല്‍അഖ്സ മോസ്ക്കിലേക്ക് ഇരച്ചു കയറിയതിനെത്തുടര്‍ന്നു പലസ്തീനികളുമായി സ്ഥലത്ത് സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ യിസ്രായേല്‍ സൈന്യം റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചു.
10 പേരെ അറസ്റ്റു ചെയ്തു. യിസ്രായേല്‍ പാര്‍ലമെന്റിലെ കടുത്ത യഹൂദ ദേശീയവാദി നേതാവായ ഇറ്റാമര്‍ ബെന്‍ ഗവീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യിസ്രായേല്‍ പതാകകളുമായി ഞായറാഴ്ച പുലര്‍ച്ചെ മസ്ജിദുല്‍ അഖ്സ വളപ്പില്‍ പ്രവേശിച്ചത്.
അവര്‍ക്ക് വഴിയൊരുക്കാനായി യിസ്രായേല്‍ സൈന്യം അല്‍ ഖിബിലി ഹാളിലെ മുസ്ളീങ്ങളെ ബലം പ്രയോഗിച്ച് മാറ്റിയതായി അല്‍ ജസീറ കറസ്പോണ്ടന്റ് നജിഹള്‍ ശിംരി ആരോപിച്ചു.
അല്‍ അഖ്സ വളപ്പില്‍ പ്രവേശിച്ച യഹൂദരില്‍ ചിലര്‍ അവിടെ പ്രാര്‍ത്ഥിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. യിസ്രായേല്‍ നിയമപ്രകാരം അഖ്സ വളപ്പില്‍ യഹൂദര്‍ക്ക് പ്രാര്‍ത്ഥിപ്പാന്‍ അനുവാദമില്ല.
യിസ്രായേല്‍ രാജാവിയിരുന്ന ശലോമോന്‍ പണികഴിപ്പിച്ച യെരുശലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലത്താണ് ഇപ്പോഴത്തെ മുസ്ളിങ്ങളുടെ മോസ്ക്കായ അല്‍ അഖ്സ.
ഇവിടെ യഹൂദര്‍ തങ്ങളുടെ ചിരകാല സ്വപ്നമായ മൂന്നാം യെരുശലേം ദൈവാലയം നിര്‍മ്മിക്കുമെന്ന് ബൈബിള്‍ പ്രവചനമുണ്ട്. ഇത് കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാം മടങ്ങിവരവിനുശേഷം ഉടന്‍ സംഭവിക്കുമെന്നാണ് ബൈബിള്‍ പ്രവചനം.

