ഇന്ത്യയാണ് ഞങ്ങളുടെ കരുത്ത്! യു.എസ്. വൈസ് പ്രസിഡന്റിനെ തള്ളി ബെന്യാമിന്‍ നെതന്യാഹു

ഇന്ത്യയാണ് ഞങ്ങളുടെ കരുത്ത്! യു.എസ്. വൈസ് പ്രസിഡന്റിനെ തള്ളി ബെന്യാമിന്‍ നെതന്യാഹു

Breaking News India USA

ഇന്ത്യയാണ് ഞങ്ങളുടെ കരുത്ത്! യു.എസ്. വൈസ് പ്രസിഡന്റിനെ തള്ളി ബെന്യാമിന്‍ നെതന്യാഹു

യിസ്രായേലിന് ലോകത്ത് അമേരിക്കയല്ലാതെ മറ്റൊരു ശക്തമായ സഖ്യകക്ഷിയില്ലെന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ പരാമര്‍ശത്തെ തള്ളി യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു.

അമേരിക്ക തങ്ങളുടെ ഏറ്റവും വലിയ സുഹൃത്താണെന്ന് അംഗീകരിക്കുമ്പോഴും ഇന്ത്യയാണ് ഞങ്ങളുടെ കരുത്തെന്ന് നെതന്യാഹു വ്യക്തമാക്കുകയും ചെയ്തു.

ഫോക്സ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയെന്ന രാജ്യത്തെക്കുറുച്ച് എടുത്തു പറയേണ്ടതുണ്ട്. 140 കോടി ജനങ്ങളുള്ള ആ രാജ്യത്തുനിന്ന് ഞങ്ങള്‍ക്കു ലഭിക്കുന്നത് അതിശക്തമായ പിന്തുണയാണ്.

നെതന്യാഹു പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമായ ഫേസ്ബുക്കില്‍ ഇന്ത്യയില്‍നിന്ന് വലിയ തോതിലുള്ള പിന്തുണയാണ് തനിക്ക് ലഭിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വൈറ്റ് ഹൌസിലെ യിസ്രായേലിന്റെ ഏറ്റവും വലിയ സുഹൃത്ത് എന്നു വിശേഷിപ്പിച്ച നെതന്യാഹു താന്‍ ജെ.ഡി വാന്‍സിനെ ബഹുമാനിക്കുന്നുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കാനാവില്ലെന്നും തുറന്നടിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.